കാലടി:ചരിത്രപ്രസിദ്ധമായ മേരിഗിരി തട്ടുപ്പാറ പള്ളിയിലെ മൂന്നാമത് ബൈബിൾ കൺവെൻഷൻ മോൺസിഞ്ഞോർ ഫാ. വർഗ്ഗീസ് ഞാളിയത്ത് ഉദ്ഘാടനം ചെയ്തു.വികാരി ഫാ ജോൺസൺ ഇലവുംകുടി അധ്യക്ഷത വഹിച്ചു. മൂന്ന് ദിവസങ്ങളിലായ് നടക്കുന്ന കൺവെൻഷൻ നാളെ സമാപിക്കും. ഗുഡ് നെസ് ടീമിന്റെ നേതൃത്വത്തിൽ പ്രശസ്ത ധ്യാനഗുരുക്കന്മാരായ ഫാ മാത്യു നായക്കാംപറമ്പിൽ, ഫാ ഡെന്നി മണ്ഡപത്തിൽ, ഫാ ഡെർബിൻ ജോസഫ് എന്നിവരാണ് നയിക്കുന്നത്. വൈകിട്ട് 5 മുതൽ 9 വരെയാണ് ധ്യാനം. കൺവെൻഷന് മുന്നോടിയായി ഫാ.സെബാസ്റ്റ്യൻ നെല്ലിശ്ശേരി,ഫാ.സിന്റോ വടക്കുംമ്പാടൻ എന്നിവരുടെ കാർമികത്വത്തിൽ ദിവ്യബലി […]