ആലുവ: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് വിദേശത്തേക്ക് സ്ത്രീകളെ ജോലിക്ക് കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ മുഖ്യ ഏജൻറ് പിടിയിൽ. മലപ്പുറം എടയാറ്റൂർ മാനഴി പൂത്തോട്ടിൽ വീട്ടിൽ ലിയാഖത്ത് അലി (53) നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്. കഴിഞ്ഞ സെപ്തംബറിലാണ് അഞ്ച് സ്ത്രീകളെ നെടുമ്പാശേരി വിമാനത്താവളം വഴി കുവൈത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്. വീട്ടുജോലിയാണ് പറഞ്ഞിരുന്നത്. വിദ്യാഭ്യാസം കുറഞ്ഞ 40 വയസിൽ താഴെയുള്ള ഇവർക്ക് എമിഗ്രേഷൻ ക്ലിയറൻസ് വേണമായിരുന്നു. അതുകൊണ്ട് ടൂറിസ്റ്റ് വിസയിൽ മസ്ക്കറ്റിലെത്തിച്ച് അവിടെ നിന്ന് കുവൈറ്റിലേക്ക് […]
നൃത്ത രംഗത്ത് സുധാ പീതംബരൻ 50 വർഷം പൂർത്തിയാക്കുന്നു
കാലടി: നൃത്ത രംഗത്ത് സുധാ പീതംബരൻ 50 വർഷം പൂർത്തിയാക്കുന്നു. കലാമണ്ഡലം മോഹനതുളസി ടീച്ചറുടെ കീഴിലാണ് നൃത്ത പരിശീലനം ആരംഭിച്ചത്. 1993-ൽ കാലടിയിൽ ശ്രീ ശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് ആരംഭിച്ചു. നിരവധി പരമ്പരാഗത നൃത്ത ഇനങ്ങളും കാലിക പ്രസക്തിയുള്ള നൃത്താവിഷ്‌കാരങ്ങളും അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.55 വേദികളിൽ അവതരിപ്പിച്ച കൃഷ്ണായ നമ: മാസ്റ്റർ പീസുകളിൽ ഒന്നാണ്. മോഹിനിയാട്ടത്തിൽ ദേശീയ സ്‌കോളർഷിപ്പ്, ദൂരദർശൻ എ ഗ്രേഡ് പദവി, കേന്ദ്രസർക്കാറിന്റെ ഐ.സി.സി.ആർ.പാനൽ ആർട്ടിസ്റ്റ് എന്നീ പദവികൾ കൂടാതെ പ്രൊഫ.പി. സി.വാസുദേവൻ […]
ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പയിനുമായി റൂറൽ ജില്ലാ പോലീസ്
ആലുവ: ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പയിനുമായി റൂറൽ ജില്ലാ പോലീസ്. ഇതിൻറെ ഭാഗമായി 11 ന് സൈക്കിൾ റാലി, ക്രിക്കറ്റ് ടൂർണ്ണമെൻറ് എന്നിവ നടത്തും. ജില്ലാ പോലീസ് മേധാവി ഡോ:വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രമുഖ സൈക്കിൾ ക്ലബുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സൈക്കിൾ റാലി രാവിലെ 7 ന് ആലുവ ട്രാഫിക്ക് സ്റ്റേഷന് മുമ്പിൽ നിന്നും ആരംഭിച്ച് നെടുമ്പാശേരി പോലീസ് സ്റ്റേഷനിൽ സമാപിക്കും. സമാപന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനിക്കും. വൈകീട്ട് 4 ന് തുരുത്ത് ഗോട്ട് ക്ലബ്ബ് […]
അഖിലേന്ത്യ പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റ്; ആദിശങ്കര ജേതാക്കൾ
കാലടി: അങ്കമാലി ഫിസാറ്റ് എൻജിനിയറിങ്ങ് കോളേജിൽ നടന്ന അഖിലേന്ത്യ പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്‌നോളജി ജേതാക്കളായി. 20000 രൂപയും ട്രോഫിയുമായിരുന്നു ആദിശങ്കരയ്ക്ക് ലഭിച്ചത്. ഫൈനലിൽ ആലപ്പുഴ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയെയാണ് ആദിശങ്കര പരാജയപ്പെടുത്തിയത്. ആദിശങ്കരയിലെ എബിൻ ജോയ് ടൂർണമെന്റിലെ മികച്ച ബൗളറും, ഫൈനലിലെ മികച്ചകളിക്കാരനായും, മൂന്നാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ അമൽ ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായും തെരഞ്ഞെടുത്തു.
മുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു
മലപ്പുറം : മലപ്പുറത്ത് രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്പ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ടാണ് രക്ഷിതാക്കൾ പരിശോധിച്ചത്. കാലിൽ പാമ്പു കടിച്ച പാടുകളുണ്ടായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
കൊടകരയിൽ ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
തൃശൂർ: കൊടകരയിൽ ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. വേളാങ്കണ്ണി – ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 4 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊടകര ശാന്തി, ചാലക്കുടി സെൻ്റ് ജെയിംസ്, അപ്പോളോ എന്നി ആശുപത്രികളിൽ എത്തിച്ചു. 4 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ അപ്പോളോ ആശുപത്രിയിൽ പ്രവേശിച്ചു. 8 പേർ കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സയിലുണ്ട്. ദേശീയപാതയിൽ നിന്നും കൊടകര സെന്ററിലേക്ക് ഇറങ്ങുകയായിരുന്നു ബസ്. ബസിന്റെ മുൻഭാഗം ആദ്യം ഒരു ലോറിയിൽ തട്ടി. പിന്നിൽ […]
നെട്ടിനംപിള്ളിയിൽ ഇഷ്ടികനിർമാണ യൂണിറ്റ്എതിർപ്പുമായി നാട്ടുകാർ
കാലടി : കാലടി ഗ്രാമപ്പഞ്ചായത്തിലെ നെട്ടിനംപിള്ളി പ്രദേശത്ത് ഇഷ്ടികനിർമാണ യൂണിറ്റ് ആരംഭിക്കുന്നതിനെതിരേ നാട്ടുകാർ രംഗത്ത്. യൂണിറ്റ് തുടങ്ങാൻ പ്രദേശവാസിയായ ഒരാൾ വ്യവസായവകുപ്പിൽ നിന്ന് അനുമതി നേടിയതോടെയാണ് ജനകീയ പ്രതിഷേധം ഉയർന്നത്. മുൻപ് ഇവിടെ ഇഷ്ടികനിർമാണം നടന്നിരുന്നു. അന്ന് വ്യാപകമായി മണ്ണെടുത്തതിനേത്തുടർന്ന് കാലടി ലിഫ്റ്റ് ഇറിഗേഷന്റെ പമ്പ് ഹൗസിന് ഭീഷണിയായി. ജനങ്ങളുടെ പരാതിയേത്തുടർന്ന് 2005-ൽ ഫോർട്ട്‌കൊച്ചി ആർ.ഡി.ഒ.യും മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരും സ്ഥലം പരിശോധന നടത്തി നിരോധനമേർപ്പെടുത്തിയിരുന്നു. പുറമേനിന്ന് മണ്ണ് കൊണ്ടുവന്ന് ഇഷ്ടിക നിർമിക്കുന്നതിനുപകരം ഇവിടെത്തന്നെ ഭൂമി കുഴിച്ചാണ് […]
ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് കോടികൾ തട്ടി; പ്രതി പിടിയിൽ
നെടുമ്പാശ്ശേരി: ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് കോടികൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. പെരുമ്പാവൂർ കോടനാട് കുറിച്ചിലക്കോട് ഗീതാഗോവിന്ദത്തിൽ രാജേഷ് ബി മേനോൻ (48) നെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. നെടുമ്പാശേരി സ്വദേശിയെ ബിസിനസിൽ പങ്കാളിയാക്കാമെന്ന് 35 ലക്ഷം രൂപ ഇയാൾ കൈക്കലാക്കുകയായിരുന്നു. കോടനാട് സ്വദേശി ചാർളിയെ കബളിപ്പിച്ച് 9 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും, കാലടി സ്വദേശി പോളിനെ പറ്റിച്ച് 11ലക്ഷം രൂപ കൈക്കലാക്കിയ കേസിലും, ജെയ്ബി കുര്യൻ എന്നയാളിൽ നിന്ന് 44 ലക്ഷം രൂപ തടിയെടുത്ത […]
അടിപിടി: നഗരസഭാ കൗൺസിലർ വിത്സൺ മുണ്ടാടൻ അടക്കം മൂന്ന് പേർക്ക് പരിക്ക്
അങ്കമാലി : മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ അങ്കമാലി നഗരസഭാ കൗൺസിലർ വിത്സൺ മുണ്ടാടന് പരിക്കേറ്റു. അങ്കമാലി നഗരസഭയ്ക്ക് പിന്നിലുള്ള ലോഡ്ജിൽ പ്രശ്‌നമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് വിത്സനെ സംഘം മർദിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വിത്സനെ മർദിച്ചവർക്കു നേരേ കുന്ന് ഭാഗത്തുവെച്ച് ആക്രമണമുണ്ടായി. റിജു, ഫെബിൻ എന്നിവർക്ക് പരിക്കേറ്റു. വിത്സൻ ഉൾപ്പെടെ മൂന്ന് പേരും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു.
ജനജീവിതം ദുസ്സഹമാക്കി എങ്ങും കാട്ടാനക്കൂട്ടം
അയ്യമ്പുഴ : ജനജീവിതം ദുസ്സഹമാക്കി എങ്ങും കാട്ടാനക്കൂട്ടം. പ്ലാന്റേഷൻ കോർപറേഷൻ കാലടി ഗ്രൂപ്പിലെ കല്ലാല, അതിരപ്പിള്ളി എസ്റ്റേറ്റുകളിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ സ്വൈരവിഹാരം നടത്തുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലും കല്ലാല എസ്റ്റേറ്റിലെ കുളിരാംതോട് ക്ഷേത്രത്തിലും പ്ലാന്റേഷൻ സ്കൂളിലും കാട്ടാനയുടെ ആക്രമണമുണ്ടായി. കുളിരാംതോട് ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ മതിലും ഗേറ്റും തകർത്ത് അകത്തുകടന്ന കാട്ടാനകൾ ചുറ്റമ്പലത്തിനുള്ളിലെ എല്ലാ വസ്തുക്കളും നശിപ്പിച്ചു. പ്രധാന ദീപക്കാൽ മറിച്ചിട്ടു. തിടപ്പള്ളിയുടെ ഇടതുഭാഗത്ത് പാത്രങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന മുറിയുടെ ഗ്രിൽ തകർത്ത് പാത്രങ്ങൾ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ […]
ബാങ്കോക്കിൽ നിന്നും കഞ്ചാവുമായി എത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി
നെടുമ്പാശ്ശേരി: ബാങ്കോക്കിൽ നിന്നും കഞ്ചാവുമായി എത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസിൻ്റെ പിടിയിലായി. വയനാട് സ്വദേശി ഡെന്നിയാണ് പിടിയിലായത്. ഇയാളുടെ ബാഗേജിനകത്താണ് എട്ട് പാക്കറ്റുകളിലാക്കി 3299 ഗ്രാം കഞ്ചാവ് അതിവിദഗ്ധമായി ഒളിപ്പിച്ചത്. വളരെ ഉയർന്ന ഗുണനിലവാരമുള്ള ഇതിന് 33 ലക്ഷം രൂപയാണ് രാജ്യാന്തര മാർക്കറ്റിൽ വില കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻ്റ് ചെയ്തു
അതിഥിത്തൊഴിലാളിയെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും തട്ടി; മൂന്ന് പേർ അറസ്റ്റിൽ
ആലുവ: അതിഥിത്തൊഴിലാളിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് പണവും മൊബൈൽ ഫോണും തട്ടിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ . പെരിന്തൽമണ്ണ തെക്കേപ്പുറം നിലയാളിക്കൽ വീട്ടിൽ മുഹമ്മദ് മുർഷിദ് (26), വയനാട് വെൺമണി കൈതക്കൽ വീട്ടിൽ റോപ് സൺ (21), പള്ളുരുത്തി കൊഷ്ണം വേലിപ്പറമ്പിൽ സബീർ (57) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടം ഭാഗത്ത് ചായക്കട നടത്തുന്ന ബംഗാൾ സ്വദേശി മുഹമ്മദ് സബീറിനെയാണ് തട്ടികൊണ്ടുപോയത്. 2 ന് രാത്രി 10 മണിയോടെയാണ് സംഭവം. പ്രതികൾ വഴിയരികിൽ […]
സംസ്ഥാന ബജറ്റില്‍ അങ്കമാലിക്ക് 5.5 കോടിയുടെ പദ്ധതികള്‍
അങ്കമാലി: സംസ്ഥാന ബജറ്റില്‍ അങ്കമാലി നിയോജകമണ്ഡലത്തില്‍ 5.5 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് തുക വകയിരുത്തിയിരിക്കുന്നതെന്ന് റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു. വേങ്ങൂര്‍-കിടങ്ങൂര്‍ റോഡ് ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മ്മിക്കുവാന്‍ 3.5 കോടി രൂപയും കറുകുറ്റിയില്‍ പുതിയ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി 2 കോടി രൂപയുമാണ് ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നത്. നിയോജകമണ്ഡലത്തിലെ പ്രധാന 20 വികസന പദ്ധതികളിലേക്ക് തുക അനുവദിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് എം.എല്‍.എ ധനകാര്യ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഈ രണ്ട് പദ്ധതികള്‍ക്ക് […]
വ്യാജ എൽഎസ്‌ഡി കേസിൽ ഷീല സണ്ണിയെ കുടുക്കിയത് നാരായണദാസ്, പ്രതി ചേര്‍ത്തു
തൃശ്ശൂര്‍: ഏറെ വിവാദമായ ചാലക്കുടി വ്യാജ എൽ എസ് ഡി കേസിൽ വഴിത്തിരിവ്. ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നൽകിയ ആളെ തിരിച്ചറിഞ്ഞു. ഷീല സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണ് വിവരം നൽകിയത്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടിഎം മജു കേസിൽ ഇയാളെ പ്രതി ചേര്‍ത്ത് തൃശ്ശൂര്‍ സെഷൻസ് കോടതിയിൽ റിപ്പോര്‍ട്ട് നൽകി. ഇയാളോട് ഈ […]
വീട്ടമ്മയെ ബലാൽസംഘം ചെയ്ത പ്രതി പിടിയിൽ
കൂത്താട്ടുകുളം: വീട്ടമ്മയെ ബലാൽസംഘം ചെയ്ത കേസിൽ പ്രതി പിടിയിൽ. കിഴകൊമ്പ് ഇടയാർ അനോക്കൂട്ടത്തിൽ വീട്ടിൽ സിബിൻ (28) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ കുടംബ സമേതം വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ബലാൽസംഘം ചെയ്യുകയായിരുന്നു. പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാതിരുന്ന വീട്ടമ്മയെ ആക്രമിക്കുകയും. മൊബെൽ ഫോണിൽ നഗ്ന ചിത്രങ്ങൾ പകർത്തുകയും, ഭീഷണിപ്പെടുത്തി പണവും സ്വർണ്ണാഭരണവും വാങ്ങിച്ചെടുക്കുകയും ചെയ്തു.ഇൻസ്പെക്ടർ വിൻസൻ്റ് ജോസഫിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
സുനീഷ് കോട്ടപ്പുറം സ്മരക മാദ്ധ്യമ അവാർഡ് ടി.സി. പ്രേംകുമാറിന്
ആലുവ: മാദ്ധ്യമ പ്രവർത്തകനായിരുന്ന സുനീഷ് കോട്ടപ്പുറത്തിന്റെ സ്മരണാർത്ഥം കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ അഞ്ചാമത് പ്രാദേശിക മാദ്ധ്യമ അവാർഡിന് ‘മാതൃഭൂമി’ പറവൂർ ലേഖകൻ ടി.സി. പ്രേംകുമാർ അർഹനായി.പുത്തൻവേലിക്കര താഴഞ്ചിറപ്പാടത്തെ വിദേശപക്ഷികളുടെ സാന്നിദ്ധ്യം ചൂണ്ടികാട്ടി മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ‘താഴഞ്ചിറയിൽ താഴ്ന്നുപറന്ന് ദേശാടനക്കിളികൾ’ എന്ന വാർത്തയാണ് അവാർഡിന് അർഹമാക്കിയതെന്ന് ജഡ്ജിംഗ് കമ്മിറ്റി കൺവീനർ പി.എ. മെഹബൂബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാടശേഖരങ്ങളിലെ ജൈവസമ്പത്താണ് വിദേശപക്ഷികളെ ആകർഷിക്കുന്നതെന്ന് പുതുതലമുറയെ കൂടി ബോധവത്കരിക്കുന്നതായിരുന്നു ലേഖനമെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. പറവൂർ […]
ആദിശങ്കര പുരസ്‌കാരം എസ്. സോമനാഥിന് സമ്മാനിച്ചു
കാലടി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൌത്യം 2025 അവസാനത്തോടെ ഉണ്ടാകുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.ആദി ശങ്കര ട്രസ്റ്റിന്റെ ശ്രീശങ്കര പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രനിൽ ജി പി എസ് സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തുകയാണ്. ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാൻ റോബട്ടുകളെ അയക്കുമെന്നും, 2035 ഓടെ ഇന്ത്യ ബഹിരകാശത്ത് സ്പേസ് സെൻറർ നിർമ്മിക്കുമെന്നും, ചന്ദ്രയാൻ 4 ൻ്റെ വിക്ഷേപണത്തിനുള്ള തെയ്യാറെടുപ്പുകൾ ആരംഭിച്ചുവെന്നും സോമനാഥ് പറഞ്ഞു. ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. […]
മാനന്തവാടിയിൽ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീർകൊമ്പൻ ചെരിഞ്ഞു
ബെംഗളൂരു: മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവം. തണ്ണീര്‍ കൊമ്പൻ ചരിയാനുണ്ടായ കാരണം വ്യക്തമല്ല. തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു. ബന്ദിപ്പൂരിലെത്തിച്ചശേഷമാണ് ആന ചരിഞ്ഞത്. ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു.വെറ്ററിനറി സർജൻമാരുടെ സംഘം ഉടൻ ബന്ദിപ്പൂരിലെത്തും. ഇന്ന് തന്നെ ആനയുടെ പോസ്റ്റ്മോര്ടട്ടം നടത്തും. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് […]