കാലടി: കാലടി ചെങ്ങലിൽ ആദിവാസി സമുദായത്തിൽ പെട്ടയാളെ മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ചു. ഊര് മൂപ്പനായ ഉണ്ണിയെയാണ് ആക്രമിച്ചത്. തിങ്കളാഴ്ച്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. ചായക്കടയിൽ പോകുകയായിരുന്നു ഉണ്ണി. ഊരിലെ സ്ത്രികളെ അക്രമികൾ അസഭ്യം പറയുന്നത് പതിവായിരുന്നു. ഇത് ഉണ്ണി പോലീസിൽ അറിയിച്ചതാണ് ആക്രമണത്തിന് കാരണം. പരിക്കേറ്റ ഉണ്ണി മറ്റൂർ ഗവൺമെൻ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആദിവാസി സമുദായത്തിൽപെട്ട14 കുടുംങ്ങളാണ് ചെങ്ങലിൽ കഴിയുന്നത്. പച്ചമരുന്ന് പറിച്ച് വിറ്റാണ് ഇവർ ജീവിക്കുന്നത്. വർഷങ്ങളായി […]
സംസ്ഥാനത്ത് ചൂട് കനക്കുന്നു. എട്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കനക്കുന്നു. എട്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോഴിക്കോട് , കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ കടുത്ത ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം, സൂര്യാഘാത ഭീഷണി നിലനിൽക്കുന്നതിനാൽ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിർദേശം നല്‍കി.
ലോഡ്ജിലേക്ക് വിളിച്ച് വരുത്തി യുവതിയെ ബലാത്സംഗം ചെയ്തു; യുവാവ് പിടിയിൽ
കൊല്ലം: പരിചയക്കാരിയായ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്യാം സുന്ദറാണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക് നേരെത്ത് പരിചയമുണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് ശ്യാം യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ പരിചയമുണ്ടായിരുന്ന യുവതിയെ ശ്യാം സുന്ദർ ആശ്രാമം ഭാഗത്തെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്ന ദൃശ്യങ്ങൾ മൊബൈൽ […]
മോദി നാളെ തിരുവനനന്തപുരത്ത്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ തിരുവനന്തപുരം ഒരുങ്ങി. നാളെ രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ ആവേശോജ്വല വരവേല്‍പ്പ് നല്‍കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമാനങ്ങളും കട്ടൗട്ടുകളും ഉയര്‍ന്നു കഴിഞ്ഞു. മോദിയുടെ ഈ വര്‍ഷത്തെ ആദ്യ തിരുവനന്തപുരം സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതായി ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ , മോദി ഉദ്ഘാടനം ചെയ്യും. അരലക്ഷം പേര്‍ […]
പെരിയാറിൽ കുളിക്കാനിറങ്ങിയ മെട്രൊ ജീവനക്കാരന് ദാരുണാന്ത്യം
കോതമംഗലം: പെരിയാറിൽ ഒഴുക്കിൽപ്പട്ട് യുവാവ് മരിച്ചു. കണ്ണൂർ ഏഴിമല കരിമ്പാനിൽ ജോണിന്‍റെ മകൻ ടോണി ജോണാണ് (37) മരിച്ചത്. കൊച്ചി മെട്രൊ ഓപ്പറേഷൻ വിഭാഗം ജീവനക്കാരാനാണ് ടോണി. വട്ടാംപാറ പമ്പ് ഹൗസിന് സമീപം അയ്യപ്പൻകടവിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. കെച്ചി മെട്രൊ ജീവനക്കാരായ അഞ്ചംഗ സംഘമാണ് ഇവിടെ വിനോദയാത്രക്കെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ടോണി ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിരക്ഷാ സേന സ്കൂബ ടീം രണ്ട് മണിക്കൂറോളം പുഴയിൽ തെരച്ചിൽ നടത്തി
ചാലക്കുടിയിൽ ചാർലി പോൾ, എറണാകുളത്ത് അഡ്വ. ആന്‍റണി ജൂഡ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്‍റി20
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ട്വന്‍റി20 പാർട്ടി മത്സരിക്കും. കിഴക്കമ്പലത്തു നടന്ന മഹാസംഗമത്തിലാണ് പാർട്ടി അധ്യക്ഷനും കിറ്റെക്സ് ഗ്രൂപ്പ് സാരഥിയുമായ സാബു എം. ജേക്കബ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ചാലക്കുടിയിൽ അഡ്വ. ചാർലി പോളും എറണാകുളത്ത് അഡ്വ. ആന്‍റണി ജൂഡിയുമാണ് സ്ഥാനാർഥികൾ. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് കേരള രാഷ്‌ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറയ്ക്കുമെന്ന് സാബു എം. ജേക്കബ് പറഞ്ഞു. ചാലക്കുടിയിലും എറണാകുളത്തും ഉറച്ച വിജയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ നമ്മൾ തെരഞ്ഞെടുത്തു വിട്ട എംപിമാർ ഹൈമാസ്‌റ്റ് ലൈറ്റുകൾ […]
സ്വകാര്യ ബമ്പിടിച്ച് കാൽ നട യാത്രക്കാരി മരിച്ചു
നെടുമ്പാശ്ശേരി: സ്വകാര്യ ബമ്പിടിച്ച് കാൽ നട യാത്രക്കാരി മരിച്ചു. നെടുമ്പാശ്ശേരി അത്താണി കുന്നിശ്ശേരി പാലാട്ടി വീട്ടിൽ വറീതിൻ്റെ മകൾ മറിയാമ്മയാണ് (അച്ചാമ്മ-68) മരിച്ചത്. ചെങ്ങമനാട്- അത്താണി റോഡിൽ കുന്നിശ്ശേരി ബസ് സ്റ്റോപ്പിലായിരുന്നു അപകടം. അത്താണിയിലുള്ള പള്ളിയിൽ പ്രാർഥനക്ക് പോകാൻ ചെങ്ങമനാട് നിന്ന് വരുകയായിരുന്ന ഇവരെ ബസിടിക്കുകയായിരുന്നു. മരിച്ച മറിയാമ്മ അവിവാഹിതയാണ്. സഹോദരങ്ങൾ: പീറ്റർ, എൽസി, സാറാമ്മ, അന്നമ്മ, ഏലിയാമ്മ.
ഇടുക്കിയിൽ പീഡനത്തിനിരയായി ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 കാരിയെ കാണാതായി
ഇടുക്കി: അടിമാലിയില്‍ പീഡനത്തിനിരയായി ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 കാരിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്. പരീക്ഷ എഴുതാന്‍ പോയി തിരികെ ബസില്‍ വരുന്ന വഴി പൈനാവിനും തൊടുപുഴക്കുമിടയില്‍ വെച്ച് കാണാതായതെന്നാണ് വിവരം. പെണ്‍കുട്ടിക്കായി തൊടുപുഴ പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഡ്രൈവറില്ലാതെ ട്രെയിൻ ഓടിയത് 70 കിലോമീറ്ററോളം ദൂരം; ഒഴിവായത് വൻ ദുരന്തം
ദില്ലി:ജമ്മുകശ്മീർ മുതല്‍ പഞ്ചാബ് വരെ ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടി. കത്വാ സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് തനിയെ ഓടിയത്. കത്വാ സ്റ്റേഷനില്‍ നിന്ന് പഞ്ചാബിലെ ഊഞ്ചി ബസ്സി വരെ ലോക്കോ പൈലറ്റില്ലാതെ സഞ്ചരിച്ചു. 53 ബോഗികള്‍ ഉള്ള ചരക്ക് ട്രെയിൻ എഴുപത് കിലോമീറ്ററോളം ദൂരമാണ് ട്രെയിന്‍ തനിയെ ഓടിയത്. ഗുരുതരസുരക്ഷ വീഴ്ച അന്വേഷിക്കാൻ റെയില്‍വെ ഉത്തരവിട്ടു. പത്താൻകോട്ട് ഭാഗത്തേക്കുള്ള ഭൂമിയുടെ ചരിവ് കാരണമാണ് ട്രെയിന്‍ തനിയെ ഓടിയത് എന്നാണ് സൂചന. ഇന്ന് രാവിലെ 7.10 ഓടെയാണ് […]
തിരുവല്ലയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി, പൊലീസ് സ്റ്റേഷനിൽ ഹാജരായി; 2 പേർ പിടിയിൽ
തിരുവല്ല: തിരുവല്ലയിൽ നിന്നും കാണാതായ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. പുലർച്ചെ നാലരയോടെ പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ ഒരാളെ പൊലീസ് പിന്തുടർന്ന് ബസിൽ നിന്നും പിടികൂടുകയായിരുന്നു. ഇന്നലെ പെൺകുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഒപ്പമുണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ എത്താതിരുന്നതോടെയാണ് കുട്ടിയെ കാണാതായ […]
കളിക്കുന്നതിനിടെ കിണറ്റിൽ വീണ് 3 വയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഓമശേരിയിലെ ഫാംഹൗസിലാണ് അപകടമുണ്ടായത്. മലപ്പുറം പുല്ലങ്കോട് സ്രാമ്പിക്കൽ പരപ്പൻവീട്ടിൽ റിഷാദിന്‍റെ മകൻ മുഹമ്മദ് ഐജിനാണ് മരിച്ചത്. സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കൾക്കൊപ്പം കുടുംബസംഗമത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുഹമ്മദ് ഐജിൻ കളിക്കുന്നതിനിടെ കിണറ്റിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സർക്കാർ അയച്ച വിവരാവകാശ കമ്മിഷണർ ശുപാർശ പട്ടിക തിരിച്ചയച്ച് ഗവർണർ
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷണർക്കായി മൂന്നുപേരെ ശുപാർശ ചെയ്തുകൊണ്ട് സർക്കാർ നൽകിയ പട്ടിക മടക്കി അയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമനത്തിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. സർക്കാർ വിശദീകരണം ലഭിച്ചതിനു ശേഷം തുടർനടപടി സ്വീകരിക്കും. സ്വകാര്യ കോളെജിൽ നിന്നു വിരമിച്ച രണ്ട് അധ്യാപക സംഘടനകളെയും ഒരു മാധ്യമ പ്രവർത്തകനെയും കമ്മിഷണർമാരായി നിയമിക്കണമെന്നാണു സർക്കാർ ശുപാർശ ചെയ്തത്. എന്നാൽ, സുപ്രീം കോടതി വ്യവസ്ഥകൾ ലംഘിച്ചും ഉയർന്ന യോഗ്യതയുള്ള അപേക്ഷകരെ ഒഴിവാക്കിയും നിയമനം നടത്താനുള്ള സർക്കാർ ശുപാർശ […]
ഊർജ്ജ ജല സരക്ഷണം; ആദിശങ്കരയിൽ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
കാലടി: കേരള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ എൻവയറോൻമെന്റ് മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ആദിശങ്കര എൻജിനീയറിങ് കോളേജിൽ ഗാർഹീക കാർഷീക മേഖലകളിൽ ഊർജ്ജ ജലസരക്ഷണതിനായുള്ള നൂതന പദ്ധതികളെക്കുറിച്ചു ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളേജിലെ ഭൂമിത്രസേന ക്ലബ്ബിന്റെയും എൻഎസ്എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ആണ് പരിശീലനം സംഘടിപ്പിച്ചത്. സെന്റർ ഫോർ എൻവയറോൻമെന്റ് ആൻഡ് ഡെവലപ്മെന്റ് പ്രോഗ്രാം കോഓർഡിനേറ്റർ ഡോ, സാബു റ്റി പരിപാടി ഉത്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. എം എസ് മുരളി അധ്യക്ഷത വഹിച്ചു. കാലടി […]
ഓൺലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ
ആലുവ: ഓൺലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. മട്ടന്നൂർ എടയന്നൂർ ദാറുൽഫല മുഹമ്മദ് ഇർഫാൻ (21) നെയാണ് ആലുവ സൈബർ പോലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. ഒൺലൈൻ ട്രേഡിംഗിലൂടെ വൻ തുക ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാലടി മാണിക്യമംഗലം സ്വദേശിയിൽ നിന്ന് 51 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തട്ടിപ്പു സംഘം പറഞ്ഞ മൂന്ന് അക്കൗണ്ടുകളിലേക്കാണ് പരാതിക്കാരൻ പണം നിക്ഷേപിച്ചത്. വൻ ലാഭമായിരുന്നു വാഗ്ദാനം. ആദ്യം ട്രേഡിംഗിൽ പണം നിക്ഷേപിച്ചപ്പോൾ ലാഭമെന്നു പറഞ്ഞ് […]
അയൽവീട്ടിലെ നായ കുരച്ചത് ഇഷ്ടപ്പെട്ടില്ല; യുവാവ് നായയെ പാറയിൽ അടിച്ചു കൊന്നു
ഇടുക്കി: അയൽവീട്ടിലെ നായ കുരച്ചതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ യുവാവ് നായയെ പാറയിൽ അടിച്ചു കൊന്നു. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം. ബന്ധുകൂടിയായ അയൽവാസിയോടുള്ള വഴക്കാണ് നായയെ കൊലപ്പെടുത്തിയ സംഭവത്തിലേക്ക് എത്തിച്ചത്. സന്യാസിയോട സ്വദേശിയായ കള പുരമറ്റത്തിൽ രാജേഷിനെതിരെ കമ്പമെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ചോറ്റാനിക്കര മകം തൊഴൽ; ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ
ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ മകം തൊഴലിനോടനുബന്ധിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ക്ഷേത്രത്തിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ അഞ്ച് ഡി വൈ എസ് പി മാർ ഉൾപ്പടെ ആയിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. മഫ്ടിയിലും പോലീസുകാരുണ്ട്. സ്ഥിരം കുറ്റവാളികൾ നിരീക്ഷണത്തിലാണ്. ക്ഷേത്രത്തിലും പരിസരത്തുമായി എമ്പതോളം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഭക്തർക്ക് വടക്കേ പൂരപ്പറമ്പ് വഴിയും, പടിഞ്ഞാറേ നടവഴിയും ദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഗതാഗതക്രമീകരണം മുളന്തുരുത്തി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിന് മുൻവശത്തേക്കുള്ള റോഡിൽ […]
റയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവതി അടക്കം രണ്ട് പേർ അറസ്റ്റിൽ
ആലുവ: റയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവതി അടക്കം രണ്ട് പേർ അറസ്റ്റിൽ. കുഞ്ചാട്ടുകരയിൽ വാടകയ്ക്ക് താമസിയ്ക്കുന്ന എടത്തല വടക്കേപ്പുറം സഞ്ജു (44), കീഴ്മാട് മഠത്തിലകം ഷിനിൽ (42) എന്നിവരെയാണ് തടയിട്ട പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് പുക്കാട്ട് പടി സ്വദേശി സജീറിൽ നിന്ന് അഞ്ച് ലക്ഷം രൂപയാണ് ഇവർ തട്ടിയത്. അറ്റന്റർ ജോലിയാണ് സംഘം ശരിയാക്കാമെന്ന് പറഞ്ഞത്. മൂന്നു തവണയായി പണം വാങ്ങിയ ശേഷം റയിൽവേയുടെ […]
കാലടി ശിവരാത്രി; പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കും. അവലോകന യോഗം ചേർന്നു
കാലടി: കാലടി ശ്രീവരാത്രി ആഘോഷങ്ങൾക്ക് പൂർണ്ണമായ സജ്ജീകരണങ്ങൾ ഒരുക്കാൻ കാലടി ഗ്രാമപഞ്ചായത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. റോജി എം ജോൺ എം.എൽ.എ.യുടെ നേതൃത്വത്തിൽ കാലടി പഞ്ചായത്ത് ഹാളിലാണ് യോഗം ചേർന്നത്.ശിവരാത്രി മണപ്പുറത്തേക്ക് പോകുന്ന വഴിയുടെ ഇരുവശവും ആളെ വച്ച് വൃത്തിയാക്കാൻ തീരുമാനിച്ചു. മണപ്പുറത്തും സമീപ പ്രദേശങ്ങളിലും പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കാൻ തീരുമാനിച്ചു. 7, 8 തിയതികളിൽ കൂടുതൽ പോലീസുകാരുടെ സേവനം ലഭ്യമാക്കുന്നതിന് റൂറൽ എസ്.പി.യോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. അടിയന്തിര ചികിത്സ ലഭ്യമാക്കാൻ ശിവരാത്രി ദിനമായ […]
ആദിശങ്കരയിൽ ബ്രഹ്മ; 29 മാർച്ച് 1,2 തീയതികളിൽ
കാലടി: ആദിശങ്കര എൻജിനീയറിങ്ങ് കോളജിൽ ദേശീയ ടെക്‌നോ കൾചറൽ ഫെസ്റ്റ് ബ്രഹ്മ – 2024 ഈ മാസം 29, മാർച്ച് 1,2 തീയതികളിൽ നടക്കുമെന്ന് പ്രിൻസിപ്പാൾ ഡോ.എം.എസ്.മുരളി അറിയിച്ചു. ഇന്ത്യയിലെ വിവിധ കോളജുകളിലെ വിദ്യാർഥികൾ പങ്കെടുക്കുന്ന പരിപാടിയിൽ 40 മത്സരയിനങ്ങളിലായി ആറുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. 29ന് പ്രമുഖ കർണ്ണാടക സംഗീതജ്ഞർ നയിക്കുന്ന ത്യാഗരാജ ആരാധനയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. വിദ്യാർത്ഥികളും അധ്യാപകരും സംഗീത ആരാധനയിൽ പങ്കെടുക്കും. പ്രശസ്ത വയലിനിസ്റ്റ് ശ്രീറാം കുമാറിനെ ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി […]