കൊച്ചി: പെരിയാറില്‍ രാസമാലിന്യം കലര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡിനു (പിസിബി) മുന്നിൽ പ്രതിഷേധവുമായി മത്സ്യക്കർഷകർ. ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ ചത്ത മീനുകളുമായി എത്തിയാണ് മത്സ്യക്കർഷകർ പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ഇതിനിടെ രോഷാകുലരായ പ്രതിഷേധക്കാർ ഓഫീസിനു മുന്നിലേക്ക് ചത്ത മീന്‍ എറിഞ്ഞു. മത്സ്യങ്ങളെറിയാനുള്ള ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞെങ്കിലും വിജയിച്ചില്ല. കോണ്‍ഗ്രസ്, എഐവൈഎഫ് പ്രവര്‍ത്തകരും പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍റെ കാര്‍ ഓഫീസിന് […]
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങള്‍ചുമത്തി
തിരുവനന്തപുരം:എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് എതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്.റനീഷ , സിപ്പി നൂറുദ്ദീൻ എന്നിവരെയാണ് പ്രതി ചേർത്തത്. പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നാണ് കുറ്റപത്രം യുവതിയെ എം.എല്‍.എ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന് കുറ്റപത്രത്തില്‍ പറയുന്നു.അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 04നായിരുന്നു ഈ സംഭവം. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു. […]
ജനവാസ മേഖലയിൽ പുലി കമ്പിവേലിയിൽ കുടുങ്ങി
പാലക്കാട്∙ കൊല്ലങ്കോട് വാഴപ്പുഴയ്ക്കു സമീപം ചേകോലിൽ പുലി കുടുങ്ങി. കമ്പിവേലിയിൽ കുടുങ്ങിയ നിലയിലാണ് പുലിയെ കണ്ടെത്തിയത്. പുലിയുടെ ഇടുപ്പിന്റെ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. പരുക്കുകളുണ്ടെന്നാണ് സൂചന. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിയെ മയക്കുവെടി വച്ച് പിടികൂടാനാണ് തീരുമാനം. പുലിക്ക് അഞ്ച് വയസ് പ്രായം തോന്നിക്കുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. റാപ്പിഡ് റെസ്പോൺസ് ടീമും വനം വകുപ്പിന്റെ വെറ്ററിനറി ഡോക്ടറും വൈകാതെ സ്ഥലത്തെത്തും.
പെരിയാറിലെ മത്സ്യക്കുരുതി: കർഷകർക്ക് കോടികളുടെ നഷ്ടം
കൊച്ചി: പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ്. 150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചുപോയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായിരിക്കുന്നത്. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ചത്തത്. കൊച്ചി കോർപ്പറേഷൻ മേഖലയിലേക്കും വിഷപ്പുഴ ഒഴുകിയതായി ഫിഷറീസ് വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെചത്തു പൊങ്ങിയതിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണം ഇന്ന് തുടങ്ങും. ഫോർട്ട് […]
ക്വാറിയിൽ കാൽ വഴുതി വീണ് സഹോദരങ്ങളുടെ മക്കളായ രണ്ടുപേർ മരിച്ചു
പാലക്കാട്: പാലക്കാട് ക്വാറിയിൽ കാൽ വഴുതി വീണ് സഹോദരങ്ങളുടെ മക്കളായ രണ്ടുപേർ മരിച്ചു. പുലാപ്പറ്റ കോണിക്കഴി മുണ്ടോളി ചെഞ്ചുരുളി മണികണ്ഠൻ മകൻ മേഘജ് (18), രവീന്ദ്രൻ മകൻ അഭയ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30 നാണ് സംഭവം. വീടിനടുത്ത് ക്വറിക്ക് സമീപം സംസാരിച്ച് നടന്നു പോകുന്നതിനിടയിൽ മേഘജ് കാൽ വഴുതി വീഴുകയും രക്ഷിക്കാൻ ശ്രമിച്ച അഭയ് ഒപ്പം വീഴുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇത് കണ്ട മറ്റൊരു സമീപവാസി ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. […]
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ഇരുന്ന ഒരാൾ കൂടി മരിച്ചു
പെരുമ്പാവൂർ: വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ഇരുന്ന ഒരാൾ കൂടി മരണമടഞ്ഞു. വേങ്ങൂർ പതിനൊന്നാം വാർഡിൽ ഉൾപ്പെടുന്ന ചൂരത്തോട് കരിയാംപുറത്ത് വീട്ടിൽ കാർത്യായനി 51 ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം സംഭവിച്ചത്. ഇതോടെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായി. മുടക്കുഴ ഗ്രാമപഞ്ചായത്തിൽ ഒരാളും മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിട്ടുണ്ട്.
കാറുകൾക്ക് നേരെ ആക്രമണം നടത്തുകയും, യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടു പേർ അറസ്റ്റിൽ
ആലുവ: കുഞ്ഞുണ്ണിക്കരയിൽ വച്ച് കാറുകൾക്ക് നേരെ ആക്രമണം നടത്തുകയും, യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. കളമശേരി എച്ച്.എം.ടി കോളനിയിൽ കളപ്പുരയ്ക്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (36), എൻ.എ.ഡി ചാലയിൽ വീട്ടിൽ മുഹമ്മദ് സുനീർ (28) എന്നിവരെയാണ് ആലുവ പോലീസ് അറസറ്റ് ചെയ്തത്.19 ന് രാത്രി പത്തരയോടെയാണ് സംഭവം. പനയക്കടവ് സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച കാറുകൾക്ക് നേരെയാണ് വേഗത കൂടിയെന്ന് പറഞ്ഞ് ആക്രമണം നടത്തിയത്. പ്രതികൾ വധശ്രമം, അടിപിടി ഉൾപ്പടെ അഞ്ചിലേറെ കേസുകളിൽ ഉൾപ്പെട്ടവരാണ്. […]
കാലടി പാലത്തിൽ കുഴികൾ. ഗതാഗതക്കുരുക്ക് രൂക്ഷം; സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തും
കാലടി: ദേശീയപാതയിൽ മംഗലപ്പുഴ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ചരക്ക് ലോറികൾ കാലടിയിലൂടെ വഴി തിരിച്ചു വിട്ടതും തുടർച്ചയായ മഴയിൽ ശ്രീശങ്കരാ പാലത്തിൽ രൂപപ്പെട്ട കുഴികളും മൂലം ഗതാഗത സ്തംഭനം നിത്യസംഭവമായതിനാൽ ബസ് സർവീസുകൾ മുന്നറിയിപ്പില്ലാതെ തന്നെ നിർത്തിവയ്‌ക്കേണ്ടി വരുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അങ്കമാലി-കാലടി മേഖല പ്രസിഡൻറ് ഏ.പി.ജിബി സെക്രട്ടറി ബി.ഓ. ഡേവിസ് എന്നിവർ അറിയിച്ചു. സ്ഥിരമായി ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിനിടയിലാണ് ദേശീയപാതയിലൂടെ പോകേണ്ടതായ ചരക്ക് വാഹനങ്ങളെ അങ്കമാലിയിൽ നിന്നും എം.സി. റോഡ് വഴി കടത്തിവിടുന്ന നടപടി സ്ഥിതി […]
ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിന്‍റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസ് പ്രതി അമീറുൾ ഇസ്ലാമിന്‍റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. വിചാരകണ കോടതി വിധി ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. പ്രതി അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്‍റെ അപേക്ഷയിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി കുറ്റവിമുക്തനാക്കണമെന്നാണ് അമീറുൽ ഇസ്ലാം സമർപ്പിച്ച അപ്പീലിൽ പറയുന്നത്. കൊലപാതകം, ബലാൽസംഗം, […]
മഞ്ഞപ്രയിൽ 6 പേരെ നായ കടിച്ചു
കാലടി: മഞ്ഞപ്ര പഞ്ചായത്തിൽ 6 പേരെ നായ കടിച്ചു. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മഞ്ഞപ്ര വടക്കും ഭാഗം ജംഗ്ഷനിലൂടെ നടന്നുപോയവരെയാണ് നായ കടിച്ചത്. വീട്ടിൽ വളർത്തുന്ന നായയാണെന്ന് കരുതുന്നു. കഴുത്തിൽ ചെങ്ങല കിടപ്പുണ്ട്. 4 ഇതര സംസ്ഥാന തൊഴിലാളികൾക്കടക്കമാണ് കടിയേറ്റ്. കടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ പിടികൂടിയിട്ടുണ്ട്.
മദ്യലഹരിയില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; ആലുവയില്‍ രണ്ട് പേര്‍ പിടിയില്‍
ആലുവ: മദ്യലഹരിയില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്ത രണ്ട് പേര്‍ പിടിയില്‍. എറണാകുളം ആലുവയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉളിയന്നൂര്‍ ചന്തക്കടവിന് സമീപത്ത് രണ്ടു വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത്. ആലുവ സ്വദേശികളായ ഷാഹുല്‍, സുനീര്‍ എന്നിവരെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ മുമ്പ് ആലുവയിലെ ഹോട്ടല്‍ തല്ലിത്തകര്‍ത്ത കേസിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു
പെരുമ്പാവൂര്‍ ജിഷ വധക്കേസ്: അമീറുൽ ഇസ്ലാമിന്റെ അപ്പീലിൽ വിധി ഇന്ന്
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45നാണ് ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുന്നത്. വധശിക്ഷയിൽ നിന്ന് മാത്രമല്ല കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്നാണ് പ്രതിയുടെ ആവശ്യം. എന്നാൽ വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ഇന്ന് ഉത്തരവുണ്ടാകും. കൊലപാതകം, ബലാൽസംഗം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്. താൻ […]
ഇന്നും അതിതീവ്ര മഴ സാധ്യത: 4 ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. ബുധനാഴ്ച തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രത വേണം. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം […]
പത്തോളം മോഷണക്കേസുകളിലെ പ്രതി പൊലീസ് പിടിയിൽ
അങ്കമാലി: പത്തോളം മോഷണക്കേസുകളിലെ പ്രതി പൊലീസ് പിടിയിൽ. എറണാകുളം ഐരാപുരം പാറത്തെറ്റയിൽ വീട്ടിൽ മനുമോഹൻ (26)നെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. വേങ്ങൂർ നായരങ്ങാടി ഭാഗത്ത് ഓട്ടോ സ്ഥാപനത്തിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ ചോദ്യം ചെയ്തു നടത്തിയ അന്വേഷണത്തിൽ ആണ് മറ്റ് നിരവധി മോഷണങ്ങൾ തെളിഞ്ഞത് എന്ന് പൊലീസ് പറഞ്ഞു. പിടിയിലായ മനുവിനെതിരെ നാല് മയക്കുമരുന്ന് കേസുകളും നിലവിലുണ്ട് എന്ന് പൊലീസ് പറഞ്ഞു. അങ്കമാലി എസ്ഐ കുഞ്ഞുമോൻ […]
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ
പെരുമ്പാവൂർ: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ. ആസാം നൗഗവ് സ്വദേശികളായ മൻസൂർ അലി (45), ഇയാസിൻ മുസ്താഖ് (24) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വല്ലം ജംഗ്ഷനിലെ മുറുക്കാൻ കടയുടെ മറവിലാണ് വിൽപന. തുടർന്ന് ഇവരുടെ ഗോഡൗണിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. ഇരുപതോളം ചാക്കിലാണ് സൂക്ഷിച്ചിരുന്നത്. അതിഥി തൊഴിലാളികൾക്കിടയിലായിരുന്നു വിൽപ്പന. പായ്ക്കറ്റിന് വൻ തുകയാണ് ഈടാക്കിയിരുന്നത്. കഴിഞ്ഞ മാസം അതിഥിത്തൊഴിലാളികൾക്കിടയിൽ നടന്ന പരിശോധനയിൽ ലക്ഷങ്ങളുടെ പുകയില […]
രാജ്യാന്തര മയക്ക് മരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ
ആലുവ: രാജ്യാന്തര മയക്ക് മരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോൾ (29) നെയാണ് ബംഗലൂരു മടിവാളയിൽ നിന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബംഗലൂരു മൈക്കോ പോലീസിന്‍റെ സഹകരണത്തോടെയാണ് അറസ്റ്റ്. കഴിഞ്ഞ മാസം 200 ഗ്രാം എം.ഡി.എം.എ യുമായി വിപിൻ എന്നയാളെ അങ്കമാലിയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗലൂരൂവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ രാസലഹരി കടത്തുന്നതിനിടയിലാണ് […]
അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ അടുത്ത 3 ദിവസം(മെയ് 22) റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേർട്ടാണ്. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു […]
ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ഭർത്താവ് രാജേഷ് പിടിയിൽ
ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ. കഞ്ഞികുഴിയിലെ ബാറിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ രാജേഷ് റോഡിൽ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തിയത്. പള്ളിപ്പുറം പള്ളിച്ചന്ത കവലക്ക് സമീപം വെച്ചായിരുന്നു കൊലപാതകം. ഭര്‍ത്താവ് രാജേഷിന്റെ അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് വിശദീകരണം. സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു അമ്പിളി. ഇവരുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗുമായി മുങ്ങിയ രാജേഷിനായി പൊലീസ് തിരച്ചിൽ തുടരുകയായിരുന്നു.
കാട്ടാനയ്ക്ക് പഴവും ജിലേബിയും കൊടുക്കാൻ പോയി, റിമാൻഡിൽ
അതിരപ്പിള്ളി: കാട്ടാനയ്ക്ക് പഴവും ജിലേബിയും കൊടുക്കാൻ പോയി വെട്ടിലായി തമിഴ്നാട് സ്വദേശി. വീഡിയോ കിട്ടിയ വഴിക്ക് തമിഴ്നാട് സ്വദേശി സൗഗതിനെ വനം വകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പ്രതിയെ ചാലക്കുടി കോടതി 14 ദിവസം റിമാൻഡ് ചെയ്തു. അതിരപ്പിള്ളി – മലക്കപ്പാറ പാതയിലായിരുന്നു സംഭവം.തമിഴ്നാട് സ്വദേശികളായ ഏഴ് അംഗ സംഘം ഇന്നലെയാണ് വാൽപ്പാറ വഴി അതിര്‍ത്തി കടന്ന് മലക്കപ്പാറയിലെത്തിയത്. തുടർന്ന് അതിരപ്പിള്ളിയിലേക്കുള്ള യാത്രയ്ക്കിടെ ആനക്കയം ആനത്താരിയിലാണ് ആനക്കൂട്ടത്തെ കണ്ടത്. തുടർന്ന് കാട്ടാനകൾക്ക് ലഡുവും പഴവും നൽകാൻ സൗഗത് […]