Crime
ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ. കഞ്ഞികുഴിയിലെ ബാറിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ രാജേഷ് റോഡിൽ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തിയത്. പള്ളിപ്പുറം പള്ളിച്ചന്ത കവലക്ക് സമീപം വെച്ചായിരുന്നു കൊലപാതകം. ഭര്‍ത്താവ് രാജേഷിന്റെ അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് വിശദീകരണം. സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു അമ്പിളി. ഇവരുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗുമായി മുങ്ങിയ രാജേഷിനായി പൊലീസ് തിരച്ചിൽ തുടരുകയായിരുന്നു.
ചേര്‍ത്തല: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. പള്ളിച്ചന്തക്ക് സമീപം വെച്ചാണ് ഭര്‍ത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേര്‍ത്തല കെ.വി. എം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. തിരുനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റാണ് അമ്പിളി. അമ്പിളിയെ കൊലപ്പെടുത്തിയ ശേഷം രാജേഷ് ഓടി രക്ഷപ്പെട്ടു. ജലഗതാഗത വകുപ്പ് […]
പെരുമ്പാവൂർ: പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപമുള്ള ലോഡ്ജിൽ അനാശാസ്യം, മാനേജരടക്കം രണ്ട് പേർ പിടിയിൽ. കടുങ്ങല്ലൂർ മുപ്പത്തടം ശങ്കരം കുഴി വീട്ടിൽ ലത്തീഫ് (55), ലോഡ്ജ് മാനേജർ ആലപ്പുഴ കൊഴുവല്ലൂർ തൈവിള താഴേപ്പുര വീട്ടിൽ മനു (40) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇതര സംസ്ഥാനത്തൊഴിലാളിയായ യുവതിയാണ് ഇരയായത്. ലോഡ്ജിന്റെ റിസപ്ഷനിൽ നിന്ന് ഗർഭനിരോധന ഉറകൾ കണ്ടെടുത്തു. അനാശാസ്യം നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ […]
കൊച്ചി: കൊച്ചിയിൽ ഒരു യുവതിയടക്കം ആറുപേർ ലഹരിമരുന്നുമായി പിടിയിലായി. എളമക്കരയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. കറുകപ്പളളിയിലെ ഒരു ലോഡ്ജിൽ വരാപ്പുഴ സ്വദേശിനിയായ യുവതിയടക്കം അഞ്ചുപേർ തങ്ങുന്നെന്നായിരുന്നു പൊലീസിന് കിട്ടിയ വിവരം. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. കൊക്കെയിൻ, മെത്താംഫിറ്റമിൻ , കഞ്ചാവ് എന്നിവയാണ് കണ്ടെടുത്തത്. സ്വന്തം ഉപയോഗത്തിനും വിപണനത്തിനുമായി കൊണ്ടുവന്നതെന്നാണ് പൊലീസ് പറയുന്നത്. വരാപ്പുഴ സ്വദേശിനിയായ അൽക്കാ ബോണിയ്ക്കൊപ്പം തൊടുപുഴ സ്വദേശി ആശിഖ് അൻസാരി, പാലക്കാട് സ്വദേശികളായ സൂരജ്, രഞ്ജിത്ത്, ഷൊർണൂർ സ്വദേശി […]
പെരുമ്പാവൂർ: അനാശാസ്യം, പെരുമ്പാവൂരിൽ ഹോട്ടൽ മാനേജരും ഇതരസംസ്ഥാനത്തൊഴിലാളിയുമടക്കം മൂന്നു പേർ അറസ്റ്റിൽ. ഒഡീഷ രാധോ സ്വദേശി രഞ്ജിത്ത് റൗട്ട് (22), മൂർഷിദാബാദ് സ്വദേശി റജിബുൽ മുല്ല (32) ഹോട്ടൽ മാനേജർ കൂവപ്പടി ഐമുറി പറമ്പി ജയിംസ് (51) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാന്റിന് സമീപമുള്ള ലോഡ്ജിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇതരസംസ്ഥാനത്തൊഴിലാളിയാണ് ഇരയായ യുവതി. അനാശാസ്യം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ലോഡ്ജ് പ്രത്യേക അന്വേഷണ സംഘത്തിന്റെ […]
കാസര്‍കോട്: കാസർകോട് ഉറങ്ങി കിടക്കുകയായിരുന്നു പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി കവർച്ച. പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം. കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടുകാര്‍ തിരച്ചിൽ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയിൽ വീടിന് അധികം ദൂരെയല്ലാതെ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മൽ മോഷണം പോയി. കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കുട്ടിയെ […]
പെരുമ്പാവൂർ: സ്പെഷൽ ഡ്രൈവ്, പെരുമ്പാവൂരിൽ പതിനായിരങ്ങൾ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക ടീമാണ് പരിശോധന നടത്തിയത്. പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് വൻ നിരോധിത പുകയില ശേഖരം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആസാം നൗഗാവ് സ്വദേശി നാക്കിബുർ റഹ്മാൻ (22) നെ പോലീസ് അറസ്റ്റ് ചെയ്തു. ആസാമിൽ നിന്ന് കൊണ്ടുവന്ന് രഹസ്യമായി വിൽപ്പന നടത്തിവരികയായിരുന്നു. വൻ തുകയ്ക്ക് അതിഥിത്തൊഴിലികൾക്കിടയിലായിരുന്നു വിൽപ്പന. മഞ്ഞപ്പെട്ടി […]
ആലുവ: മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് 44 ), പൈപ്പ് ലൈൻ റോഡിൽ മാധവപുരം കോളനിയ്ക്ക് സമീപം പീടിക പറമ്പിൽ വീട്ടിൽ ജ്യോതിഷ് (36), പൈപ്പ് ലൈൻ റോഡിൽ മേയ്ക്കാട് വീട്ടിൽ രഞ്ജിത്ത് (36), മാധവപുരം കോളനി ഭാഗത്ത് മെൽബിൻ (43) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. എസ്.എൻ പുരം ഭാഗത്ത് മാധ്യമപ്രവർത്തക ജിഷയുടെ വീടാണ് […]
ആലുവ: പണവും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം പുനലൂർ തളിക്കോട് ചാരുവിളപുത്തൻ വീട്ടിൽ റജീന (44), തളിക്കോട് തളത്തിൽ വീട്ടിൽ ഷഫീക്ക് (42) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ മാസം ആലുവ തോട്ടുമുഖം സ്വദേശിയുടെ വീട്ടിൽ നിന്നാണ് നാൽപ്പത് പവൻ സ്വർണ്ണാഭരണങ്ങളും, രണ്ട് ലക്ഷം രൂപയും മോഷണം പോയത്. തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ […]
കാഞ്ഞൂർ: കാഞ്ഞൂർ നേഗിൾ വിദ്യാഭവൻ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കോട്ടയം മണിമല വെള്ളാവൂർ നിരവേൽ വീട്ടിൽ കൃഷ്ണൻ കുട്ടി (72) യെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്. മാർച്ച് ഒമ്പതാനാണ് ലെ കാഞ്ഞൂർ നേഗിൾ വിദ്യാഭവൻ സ്കൂളിൽ മോഷണം നടത്തിയത്. സ്കൂളിന്റെ ഓഫീസ് റൂം കമ്പിപ്പാര ഉപയോഗിച്ച് കുത്തി തുറന്നാണ് മോഷണം നടത്തിയത്. തുടർന്ന് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം ശാസ്ത്രീയ അന്വേഷണം നടത്തിയാണ് […]
കോതമംഗലം: കോതമംഗലം, മാതിരപ്പിള്ളിയിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മാതിരപ്പിള്ളി ക്ഷേത്രപ്പടി ഭാഗത്ത് മേലേത്ത് മാലിൽ വീട്ടിൽ അൻസിൽ ( 32 ), കുളപ്പുറം വീട്ടിൽ സോണി എൽദോ (52), ഇഞ്ചൂർ ഇടിയറ പുത്തൻ പുരയിൽ ഷമീർ (35)എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മുളവൂർ സ്വദേശി മുഹമ്മദ് ഷാനിനെയാണ് സംഘം ആക്രമിച്ചത്. കഴിഞ്ഞ 3ന് ആണ് സംഭവം. പണം കടം കൊടുത്തുമായി ബന്ധപ്പെട്ട് ഷാനിന്റെ വീട്ടുകാരെ അൻസിൽ ഫോണിൽ വിളിച്ച് മോശമായി […]
അങ്കമാലി: നാല് ഗ്രാമോളം എം.ഡി.എം എയുമായി യുവാവ് പിടിയിൽ. കലൂർ മണപ്പാട്ടിപ്പറമ്പിൽ വീട്ടിൽ ആഷിർ (24) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന രാസലഹരിയാണ് പിടികൂടിയത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുൻ വശത്ത് വച്ചാണ് കസ്റ്റഡിയിലെടുത്തത്. ബാഗിലെ പ്രത്യേക അറയിലാണ് മയക്ക്മരുന്ന് സൂക്ഷിച്ചിരുന്നത്. കൊച്ചിയിൽ വിൽപ്പനക്കായാണ് കൊണ്ടുവന്നത്. അങ്കമാലിയിൽ ഒരാഴ്ചയ്ക്കുള്ളിൽ പിടികൂടുന്ന രണ്ടാമത്തെ കേസാണിത്. രണ്ട് ദിവസം മുമ്പ് 200 ഗ്രാം എം.ഡി.എം.എ യുമായി […]
അങ്കമാലി: ബാംഗ്ലൂരിൽ നിന്ന് ആഡംബരക്കാറിൽ കടത്തുകയായിരുന്ന നൂറ് ഗ്രാം എം.ഡി.എം.എ എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ചെങ്ങമനാട് പോലീസും ചേർന്ന് പിടികൂടി. ദേശീയ പാതയിലൂടെ വാഹനത്തിൽ എം.ഡി.എം.എ കടത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വാഹനം കരിയാട് തടഞ്ഞു നിർത്തുകയായിരുന്നു. അമിത വേഗത്തിൽ പോലീസിന്റെ ഇടയിലക്ക് വാഹനം ഓടിച്ചു കയറ്റി. സാഹസികമായാണ് പോലീസ് ഒഴിഞ്ഞു മാറിയത്. തുടർന്ന് വേഗത്തിൽ കടന്നു കളഞ്ഞ വാഹനത്തെ പോലീസ് പിന്തുടർന്നു. ചെങ്ങമനാട് വച്ച വാഹനത്തിലുണ്ടായിരുന്ന രാസലഹരി ബാഗുൾപ്പടെ പുറത്തേക്ക് […]
പെരുമ്പാവൂർ: 26 കുപ്പി ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ . ആസാം നൗ ഗാവ് സ്വദേശി മൊഫിജുൽ അലി (24) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പട്ടണത്തിൽ മയക്കുമരുന്ന് വിൽപ്പനക്കെത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആസാമിൽ നിന്ന് കൊണ്ടുവന്ന് ചെറിയ കുപ്പികളിലാക്കി അതിഥി ത്തൊഴിലാളികളുടെ ഇടയിലാണ് വിൽപ്പന. നൂറ് ഗ്രാമോളം കഞ്ചാവുമായി ആസാം നൗഗാവ് സ്വദേശികളായ ശൈനുൽ ഇസ്ലാം, മുഹമ്മദ് ഷമീർ ആലം, ബഡ്ജഹാൻ അലി എന്നിവരെ കണ്ടന്തറ ബംഗാൾ കോളനിയിൽ നിന്നും പിടികൂടി. പെരുമ്പാവൂർ മത്സ്യ ചന്തക്ക് സമീപം […]
ആലുവ: പോലീസും , ആന്റി ടെററിസ്റ്റ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മാഞ്ഞാലിയിലെ വീട്ടിൽ നിന്നും രണ്ട് റിവോൾവറും, രണ്ട് എയർ പിസ്റ്റളും, എട്ട് ലക്ഷത്തി എൺപത്തി അയ്യായിരം രൂപയും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ മാഞ്ഞാലി കൊച്ചു കുന്നുംപുറം വലിയ വീട്ടിൽ റിയാസ് (38) നെ ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. എ.ടി.എസ് ഡി ഐ ജി പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. […]
പെരുമ്പാവൂരിൽ: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പോലീസിന്റെ പരിശോധന. കഞ്ചാവ്, എം.ഡി.എം.എ, ഹെറോയിൻ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉൾപ്പടെ ലക്ഷങ്ങൾ വില വരുന്ന വസ്തുക്കളാണ് പിടികൂടിയത്. മയക്കുമരുന്ന് വലിയ്ക്കാൻ ഉപയോഗിക്കുന്ന ഹുക്കയും പിടികൂടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ മുപ്പതോളം കേസുകൾ എടുത്തു. രാവിലെ പതിനൊന്നരയോടെ മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്താണ് പരിശോധന ആരംഭിച്ചത്. ഒരു ഉത്തമ പൗരൻ എന്ന നിലയിലും, പോലീസ് സേനാംഗമെന്ന നിലയിലും ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്നും, മയക്കുമരുന്നിനെതിരെ യുള്ള പോരാട്ടം ശക്തമാക്കുമെന്നുള്ള പ്രതിജ്ഞ എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന […]
ആലുവ: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസ്സിൽ 2 പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ എസ്.എൻ പുരം നെല്ലിപ്പറമ്പത്ത് ബൈജു (28), നോർത്ത് പറവൂർ കാഞ്ഞിരപറമ്പിൽ നിസാർ (26) എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27ന് രാത്രി ഇരുപ്പച്ചിറ നണ്ണാൽപ്പറമ്പിൽ (മയൂഖം) രഞ്ജിത്ത് ആർ നായരുടെ വീട്ടിൽ നിന്നുമാണ് സ്വർണ്ണം കവർച്ച നടത്തിയത്. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ലഭിച്ച പരാതിയിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ […]
ആലുവ: ആലുവ കൊണ്ടോട്ടി ബസ്റ്റോപ്പിൽ രാത്രി വർത്തമാനം പറഞ്ഞു കൊണ്ടിരുന്നവരെ ആക്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. മലപ്പുറം കച്ചേരിപ്പടി വലിയോറ മണാട്ടിപ്പറമ്പ് പറക്കോടത്ത് വീട്ടിൽ മുഹമ്മദ് ഫൈസൽ (38), ആലപ്പുഴ ചേർത്തല കുത്തിയതോട് ബിസ്മി മൻസിലിൽ സനീർ (31), തൃക്കാക്കര കുസുമഗിരി കുഴിക്കാട്ട്മൂലയിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശി സിറാജ് (37), ചാവക്കാട് തളിക്കുളം പണിക്കവീട്ടിൽ മുബാറക്ക് (33), തിരൂരങ്ങാടി ചേറൂർ കണ്ണമംഗലം പറമ്പത്ത് സിറാജ് (36) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച […]
പെരുമ്പാവൂർ: ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം പ്രതികൾ പിടിയിൽ .കൊമ്പനാട് ചൂരമുടി കോട്ടിശേരിക്കുടി വീട്ടിൽ ആൽവിൻ ബാബു (24), കൊമ്പനാട് ചൂരമുടി മാരിക്കുടി വീട്ടിൽ റോബിൻ (20), ചൂരമുടി പൊന്നിടത്തിൽ വീട്ടിൽ സൂര്യ (20) എന്നിവരെയാണ് എ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും പെരുമ്പാവൂർ പോലീസും ചേർന്ന് പിടികൂടിയത്. 24 ന് വെങ്ങോല മാർ ബഹനാം സഹദ് വലിയപള്ളി, 28ന് രാത്രി പെരുമാലി സെൻറ് ജോർജ് യാക്കോബായ പള്ളി എന്നീ പള്ളികൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് […]
ആലുവ: ഒറ്റ രാത്രി എട്ട് സ്മാർട്ട് ഫോണുകൾ കവർന്ന ഇതര സംസ്ഥാനത്തൊഴിലാളിയായ മോഷ്ടാവിനെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പോലീസ് പിടികൂടി. ആസാം നാഗോൺ ജാരിയ സ്വദേശി ആഷിക് ഷെയ്ഖ് (30) നെയാണ് ആലുവ പോലീസ് പിടികൂടിയത്. 20 ന് രാത്രി കുട്ടമശേരിയിലെ ബേക്കറി ജീവനക്കാരുടെ മുറിയിൽ നിന്നാണ് വില കൂടിയ എട്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്നത്. പ്രതിയെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് മോഷ്ടാവ് മാറമ്പിള്ളിയിലുണ്ടെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മറ്റ് അതിഥി […]