Crime
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്തിനെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തു. നെടുമങ്ങാട് സ്വദേശി ബിനോയ് (21) യെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇൻഫ്ലുവൻസർ കുടിയായ യുവാവിനെതിരെ കേസെടുത്തത്. മുൻപ് സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്ന യുവാവ് 2 മാസമായി വരുന്നില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്ന് അച്ഛൻ പറഞ്ഞു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെൺകുട്ടി ഇന്നലെയാണ് മരിച്ചത്. […]
ആലുവ: ഒരു കിലോ എംഡിഎംഎ യുമായി യുവതി പോലീസ് പിടിയിൽ. ബംഗലൂരു മുനേശ്വര നഗറിൽ സർമീൻ അക്തർ (26) നെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിപണയിൽ അമ്പത് ലക്ഷത്തിലേറെ രൂപ വിലവരും രാസലഹരിയ്ക്ക്. ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഡൽഹിയിൽ നിന്നും മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. […]
ഞാറയ്ക്കൽ: വനിതാ ഒട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ആലപ്പുഴ എഴുപുന്ന പാറായി കവല ഭാഗത്ത് വെമ്പിള്ളി വീട്ടിൽ അഗിൻ ഡാനിയൽ (സോളമൻ 22), എരമല്ലൂർ പടിഞ്ഞാറെ ചമ്മനാട് കറുക പറമ്പിൽ വീട്ടിൽ മനു (22) എന്നിവരെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. എടവനക്കാട് ചാത്തങ്ങാട് ബീച്ച് ഭാഗത്ത് വെച്ചാണ് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികളെ റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയുടെ നിർദ്ദേശ […]
വാഗമൺ: ഇടുക്കി വാഗമണ്ണിൽ വിൽപനയ്ക്ക് എത്തിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിലായി. വാഗമൺ പാറക്കെട്ട് പുന്നമുടി കിഴക്കേ ചെരുവിൽ സുരേഷിനെ (27) ആണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സ്വകാഡും, വാഗമൺ പൊലീസും ചേർന്ന് പിടികൂടിയത്. സുരേഷിൽ നിന്നും 13 ഗ്രാം എംഡിഎംഎയും 1.250 കിലോഗ്രാം കഞ്ചാവുമാണ് പൊലീസ് പിടിച്ചെടുത്തത്. വിനോദ സഞ്ചാരികളെ ഉൾപ്പെടെയുള്ളവരെ ലക്ഷ്യം വച്ചാണ് സുരേഷ് കഞ്ചാവ് സൂക്ഷിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. അതിനിടെ കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ കാറിൽ കടത്തിയ 32.5 ഗ്രാം മെത്താംഫിറ്റമിൻ […]
തിരുവനന്തപുരം: വ്യാജ ചെക്ക് ഉപയോഗിച്ച് കഴക്കൂട്ടം സബ് ട്രഷറിയിൽനിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ജൂനിയർ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്‍റുമാരായ ഷാജഹാൻ, വിജയ്രാജ്, ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസും കേസെടുത്തു. മരിച്ചവരുടെ അക്കൗണ്ടുകളിൽ നിന്നുൾപ്പെടെ പണം തട്ടിയെടുത്തതായി ധനംവകുപ്പിലെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പെൻഷൻകാരിയായ ശ്രീകാര്യം ചെറുവക്കൽ സ്വദേശി എം. മോഹനകുമാരിയുടെ അക്കൗണ്ടിൽനിന്നു മാത്രം രണ്ടരലക്ഷം രൂപയാണ് നഷ്ടമായത്. തുടർന്ന് ഇവർ കഴക്കൂട്ടം സബ് ട്രഷറി […]
പറവൂർ: മെഡിസിന് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഇപ്പോൾ മരട് ഷൺമുഖം റോഡിൽ ലോറൽസ് വീട്ടിൽ താമസിക്കുന്ന ആറ്റിങ്ങൽ ചിറയംകീഴ് പുളിയൻമൂട് ഭാഗം സ്വദേശി അമ്പാടി കോളനി വീട്ടിൽ ഷൈൻ (44) നെയാണ് നോർത്ത് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കൈതാരം സ്വദേശിനിയായ പരാതിക്കാരിയുടെ മകൾക്ക് പ്രധാനമന്ത്രിയുടെ പാവപ്പെട്ടവർക്കുള്ള പദ്ധതിയുടെ ഭാഗമായി മൽദോവയിൽ എം.ബി.ബി.എസിന് സീറ്റ് തരപ്പടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. പലതവണകളായി 305800 രൂപയാണ് ഷൈൻ കൈപ്പറ്റിയത് […]
കൊച്ചി: ആലുവയിൽ 12 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിലായി. എക്സൈസ് സ്പെഷൽ സ്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. ട്രെയിനിൽ കൊണ്ടുവന്ന കഞ്ചാവ് ഇടനിലക്കാർക്ക് കൈമാറുന്നതിനായി ആലുവ ദേശീയപാതയിൽ കാത്തുനിൽക്കുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. ഒഡിഷ സ്വദേശികളായ രാജാസാഹിബ് നായിക്, സൂരജ് ചിഞ്ചാനി എന്നിവരാണ് അറസ്റ്റിലായത്.
കോഴിക്കോട്: നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നല്‍കിയതിനെത്തുടർന്ന് പൊലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തു. കുട്ടിയുടെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.
പെരുമ്പാവൂർ: അഞ്ചര കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ഒഡീഷ കണ്ട മാൽ സ്വദേശി സമീർ ദിഗൽ(38) നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഒഡീഷയിൽ നിന്ന് കഞ്ചാവുമായി വരുന്ന വഴി മുടിക്കൽ പവർഹൗസ് ജംഗ്ഷന് സമീപം വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കിലോയ്ക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്ക് അവിടെ നിന്ന് വാങ്ങി ഇവിടെ 25000 രൂപയ്ക്കാണ് വിൽക്കുന്നത്. അതിഥി ത്തൊഴിലാളികൾക്കിടയിലും തദ്ദേശിയർക്കുമാണ് വിൽപ്പന. ഒഡീഷയിൽ നിന്നും ട്രയിൻ മാർഗം ആലുവയിലെത്തിയ സമീർ ദിഗൽ […]
പെരുമ്പാവൂർ: നൂറോളം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളിൽ നിന്നും റോളർ സ്കേറ്റിംഗിലെ വിവിധയിനങ്ങളിലെ ലോകചാമ്പ്യന്മാരെ കണ്ടെത്തുന്നതിനായി സെപ്റ്റംബറിൽ ഇറ്റലിയിൽ നടക്കുന്ന ‘വേൾഡ് സ്കേറ്റ് ഗെയിംസ് ഇറ്റാലിയ-2024’ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ തയ്യാറെടുക്കുകയാണ് പെരുമ്പാവൂർ ഇരിങ്ങോളിലെ ഗായത്രി ലീമോൻ എന്ന പതിനേഴുകാരി. സ്കേറ്റ് ബോർഡിംഗ്, റോളർ ഫ്രീസ്റ്റൈൽ, സ്കൂട്ടറിംഗ്, സ്പീഡ്സ്കേറ്റിംഗ്, സ്കേറ്റ് ക്രോസ്സ്, ഡൗൺ ഹിൽ, സ്‌ലാലോം, റിങ്ക് ഹോക്കി, ഇൻലൈൻ ഹോക്കി, റോളർ ഡെർബി, ആർട്ടിസ്റ്റിക്ക് സ്കേറ്റിംഗ് എന്നിവയിൽ നിന്നും ഡൗൺഹിൽ എന്ന അതിവേഗതയുള്ള സാഹസിക ഇനമാണ് […]
ആലുവ: അവയവക്കടത്ത്, മുഖ്യ സൂത്രധാരൻ പിടിയിൽ. ആന്ധ്രാ പ്രദേശ് വിജയവാഡ സ്വദേശി ബല്ലംകോണ്ട രാം പ്രസാദ് (പ്രതാപൻ 41 ) നെയാണ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിൽ നിന്നും പിടികൂടിയത്. ഇയാളിലൂടെ നിരവധി പേർ കിഡ്നി കൈമാറ്റം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഇരകൾ. ഇറാനിൽ വച്ചാണ് കൈമാറ്റവും സ്വീകരണവും നടന്നിട്ടുള്ളത്. പ്രതാപൻ കിഡ്നി കൊടുക്കുന്നതിനാണ് സംഘത്തെ ആദ്യം സമീപിച്ചത്. ചില അസുഖങ്ങൾ ഉള്ളതിനാൽ […]
ആലുവ: ആറ് എൽ.എസ്.ഡി. സ്റ്റാമ്പും മൂന്ന് ഗ്രാമോളം രാസലഹരിയുമായി യുവാവ് പിടിയിൽ . ഞാറയ്ക്കൽ ഇടവനക്കാട് കോട്ടത്തറ വീട്ടിൽ മുഹമ്മദ് അഫ്സൽ (36) നെയാണ് ഡാൻസാഫ് ടീമും, ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി ഇയാളെ കസ്റ്റഡിയിലെടുത്തത്. 27 ന് വൈകീട്ട് ആറരയോടെ ബൈക്കിൽ മയക്കുമരുന്നു മായി പോകുമ്പോൾ യു.സി കോളേജിന് സമീപത്ത് വച്ചാണ് പിടികൂടിയത്. ബൈക്കിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു […]
ആലുവ: അതിഥിത്തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ . വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി മാണിക്ക് (18) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടെ ഇയാൾ കൊണ്ടുപോവുകയായിരുന്നു. ഫോണിലൂടെയും നേരിട്ടും പെൺകുട്ടിയെ പിന്തുടർന്ന് സൗഹൃദം സ്ഥാപിച്ച ശേഷം 26 ന് വൈകീട്ട് 5 മണിയോടെ എടയപ്പുറം ഭാഗത്ത് നിന്ന് നിർബന്ധിച്ചാണ് ഒപ്പം കൊണ്ടുപോയത്. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് വ്യാപക പരിശോധ ആരംഭിച്ചു. ഗ്രൂപ്പുകളായി […]
കൊടകര: തൃശ്ശൂര്‍ കൊടകരയില്‍ വൻ കഞ്ചാവ് വേട്ട. പൊലീസ് പരിശോധനയ്ക്കിടെ നൂറു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശി അജി, ആലത്തൂര്‍ സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. പിടിയിലായവരില്‍ അജി എട്ടുകൊല്ലം മുമ്പ് കാലടി പുത്തൻകാവ് ക്ഷേത്രത്തിന് സമീപത്തു നടന്ന സനല്‍ കൊലക്കേസിലെ പ്രതിയാണ്. കേസിന്‍റെ നടത്തിപ്പിന് പണം കണ്ടെത്തുന്നതിനാണ് താന്‍ കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ആന്ധ്രപ്രദേശില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന നൂറു കിലോ കഞ്ചാവാണ് ചാലക്കുടി ഡിവൈഎസ്പി സ്ക്വാഡും […]
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി സലീം പിടിയിൽ. ആന്ധ്രപ്രദേശിൽ നിന്നാണ് പ്രതി പിടിയിലായത്. കാഞ്ഞങ്ങാട് പിള്ളേരുപടിയിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. കുട്ടിയെ ലൈംഗികമായി ആക്രമിച്ച ശേഷം പ്രതി കുട്ടിയെ വയലിൽ ഉപേക്ഷിച്ചിട്ട് പോകുകയായിരുന്നു. പുലർച്ചെ മുത്തച്ഛൻ പശുവിനെ കറക്കാൻ തൊഴുത്തിലേക്ക് പോയ സമയത്താണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് വീടിന് ഒരു […]
ആലുവ: കുഞ്ഞുണ്ണിക്കരയിൽ വച്ച് കാറുകൾക്ക് നേരെ ആക്രമണം നടത്തുകയും, യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. കളമശേരി എച്ച്.എം.ടി കോളനിയിൽ കളപ്പുരയ്ക്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (36), എൻ.എ.ഡി ചാലയിൽ വീട്ടിൽ മുഹമ്മദ് സുനീർ (28) എന്നിവരെയാണ് ആലുവ പോലീസ് അറസറ്റ് ചെയ്തത്.19 ന് രാത്രി പത്തരയോടെയാണ് സംഭവം. പനയക്കടവ് സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച കാറുകൾക്ക് നേരെയാണ് വേഗത കൂടിയെന്ന് പറഞ്ഞ് ആക്രമണം നടത്തിയത്. പ്രതികൾ വധശ്രമം, അടിപിടി ഉൾപ്പടെ അഞ്ചിലേറെ കേസുകളിൽ ഉൾപ്പെട്ടവരാണ്. […]
അങ്കമാലി: പത്തോളം മോഷണക്കേസുകളിലെ പ്രതി പൊലീസ് പിടിയിൽ. എറണാകുളം ഐരാപുരം പാറത്തെറ്റയിൽ വീട്ടിൽ മനുമോഹൻ (26)നെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. വേങ്ങൂർ നായരങ്ങാടി ഭാഗത്ത് ഓട്ടോ സ്ഥാപനത്തിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ ചോദ്യം ചെയ്തു നടത്തിയ അന്വേഷണത്തിൽ ആണ് മറ്റ് നിരവധി മോഷണങ്ങൾ തെളിഞ്ഞത് എന്ന് പൊലീസ് പറഞ്ഞു. പിടിയിലായ മനുവിനെതിരെ നാല് മയക്കുമരുന്ന് കേസുകളും നിലവിലുണ്ട് എന്ന് പൊലീസ് പറഞ്ഞു. അങ്കമാലി എസ്ഐ കുഞ്ഞുമോൻ […]
പെരുമ്പാവൂർ: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ. ആസാം നൗഗവ് സ്വദേശികളായ മൻസൂർ അലി (45), ഇയാസിൻ മുസ്താഖ് (24) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വല്ലം ജംഗ്ഷനിലെ മുറുക്കാൻ കടയുടെ മറവിലാണ് വിൽപന. തുടർന്ന് ഇവരുടെ ഗോഡൗണിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. ഇരുപതോളം ചാക്കിലാണ് സൂക്ഷിച്ചിരുന്നത്. അതിഥി തൊഴിലാളികൾക്കിടയിലായിരുന്നു വിൽപ്പന. പായ്ക്കറ്റിന് വൻ തുകയാണ് ഈടാക്കിയിരുന്നത്. കഴിഞ്ഞ മാസം അതിഥിത്തൊഴിലാളികൾക്കിടയിൽ നടന്ന പരിശോധനയിൽ ലക്ഷങ്ങളുടെ പുകയില […]
ആലുവ: രാജ്യാന്തര മയക്ക് മരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോൾ (29) നെയാണ് ബംഗലൂരു മടിവാളയിൽ നിന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബംഗലൂരു മൈക്കോ പോലീസിന്‍റെ സഹകരണത്തോടെയാണ് അറസ്റ്റ്. കഴിഞ്ഞ മാസം 200 ഗ്രാം എം.ഡി.എം.എ യുമായി വിപിൻ എന്നയാളെ അങ്കമാലിയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗലൂരൂവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ രാസലഹരി കടത്തുന്നതിനിടയിലാണ് […]
ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ. കഞ്ഞികുഴിയിലെ ബാറിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ രാജേഷ് റോഡിൽ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തിയത്. പള്ളിപ്പുറം പള്ളിച്ചന്ത കവലക്ക് സമീപം വെച്ചായിരുന്നു കൊലപാതകം. ഭര്‍ത്താവ് രാജേഷിന്റെ അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് വിശദീകരണം. സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു അമ്പിളി. ഇവരുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗുമായി മുങ്ങിയ രാജേഷിനായി പൊലീസ് തിരച്ചിൽ തുടരുകയായിരുന്നു.