Crime
പെരുമ്പാവൂർ: മൂന്ന് കിലോഗ്രാം കഞ്ചാവുമായി ഒരു സ്ത്രീ ഉൾപ്പടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ആസാം നാഗൗൺ സ്വദേശികളായ അസ്മിന ബീഗം (40), മുഹബുള്ള ഹക്ക് (19) എന്നിവരെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. ഇവർ താമസിക്കുന്ന കോട്ടച്ചിറയിലെ ലൈൻ കെട്ടിടത്തിലെ ആറാമത്തെ മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഭാര്യാഭർത്താക്കൻമാരാണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോൾ മൂന്ന് പ്രത്യേക കവറുകളിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് .ആസാമിൽ നിന്ന് ട്രെയ്നിൽ കഞ്ചാവെത്തിച്ച് ചെറിയ […]
അങ്കമാലി: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മൂക്കന്നൂർ താബോർ പണ്ടാരപ്പറമ്പ് അലൻ (20 ), കറുകുറ്റി തോട്ടകം പള്ളിയാൻ ജിബിൻ (20) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. കറുകുറ്റിയിലെ ബാറിൽ 28 ന് രാത്രിയാണ് സംഭവം. അങ്കമാലി സ്വദേശി ഡോണിനാണ് കുത്തേറ്റത്. രണ്ട് സംഘങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു. ഡോണിനെ കത്തിയെടുത്തു കുത്തുകയും, കൂടെയുണ്ടായിരുന്ന രണ്ട് പേരെ സോഡാ കുപ്പി കൊണ്ട് അടിക്കുകയും ചെയ്തു. പ്രതികൾ ഒളിവിൽ പോയി. […]
അങ്കമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. വെസ്റ്റ് ബംഗാൾ രത്വാ പർനാപ്പൂർ സ്വദേശി മുഹമ്മദ് മുഷറഫ് (20)നെയാണ് ചെങ്ങമനാട് പോലീസ് തെലുങ്കാനയിലെ ഗമ്മം രാമാനുജവാരത്ത് നിന്ന് സാഹസികമായി പിടികൂടിയത്. സോഷ്യൽ മീഡിയ വഴിയാണ് ചെങ്ങമനാട് പരിധിയിൽ താമസിക്കുന്ന പതിനാലുകാരിയായ ആസാം സ്വദേശിനിയെ പ്രതി പരിജയപ്പെട്ടത്. മൂന്നാറിൽ കൺസ്ട്രക്ഷൻ ജോലിയായിരുന്നു ഇയാൾക്ക്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം ട്രയ്നിൽ ബംഗാളിലേക്ക് കടത്തി.അവിടെ വച്ച് ലൈംഗീകമായി പീഡിപ്പിച്ചു. തുടർന്ന് ചെങ്ങമനാട് പോലീസെത്തി […]
തിരുവില്വാമല: തൃശൂർ തിരുവില്വാമല വില്വാന്ത്രിനാഥ ക്ഷേത്രത്തിൽ കവർച്ച. ഓടുപൊളിച്ച് നാലമ്പലത്തിനകത്ത് കടന്ന മോഷ്ടാവ് കൗണ്ടർ തകർത്താണ് കവർച്ച നടത്തിയിരിക്കുന്നത്. പുലർച്ചയോടെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടെത്തിയത്. കൗണ്ടറിൽ നിന്നായി 1,10,000 രൂപ നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. പഴയന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് മുടക്കമില്ലെന്ന് അധികൃതർ അറിയിച്ചു.
ആലുവ: ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നു൦ ബസ് ഡ്രൈവറുടെ മൊബൈൽ ഫോൺ പോക്കറ്റടിച്ച കേസിൽ പ്രതി പിടിയിൽ. ചൂണ്ടി എരുമത്തല മഠത്തിലകം വീട്ടിൽ സഞ്ജു (39) വിനെയാണ് ആലുവ പോലീസ് പിടി കുടിയത്. ഇയാളുടെ കൈവശത്തുനിന്നും 3 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. കഴിഞ്ഞ ദിവസം മോഷ്ടാവായ നേപ്പാൾ സ്വദേശിയെ കെ.എസ്.ആർ.ടി. സി സ്റ്റാൻ്റിൽ മോഷണത്തിനിടെ പോലീസ് പിടികൂടിയിരുന്നു. ഇൻസ്പെക്ടർ എം .എം മഞ്ജു ദാസ് , സബ് ഇൻസ്പെക്ടർമാരായ പി. എ൦. സലീം, അബ്ദുൾ റഹ്മാൻ, […]
ആലുവ: പെരിയാറിൽ നിന്ന് മണൽക്കടത്ത്, രണ്ട് പേർ അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് കളിയിക്കൽത്തറയിൽ വീട്ടിൽ സുനിൽ (39), കരുനാഗപ്പള്ളി എസ്.പി എം മാർക്കറ്റ് മനയത്തറയിൽ പടീട്ടതിൽ റഷീദ് (37) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ ബൈപ്പാസിൽ വച്ചാണ് മണൽ വാഹനം പിടികൂടിയത്. കൊല്ലം ഭാഗത്തേക്ക് കടത്തുകയായിരുന്നു. മണൽക്കടത്തുമായി ബന്ധപ്പെട്ട് ഇവർ നേരത്തെയും ആലുവ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇൻസ്പെക്ടർ എം.എം മഞ്ജു ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മണൽക്കടത്ത് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ബംഗളൂരു: കര്‍ണാടകയിലെ കുട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍. വയനാട് തോല്‍പ്പെട്ടി സ്വദേശികളായ രാഹുല്‍ (21), മനു (25), സന്ദീപ് (27), കര്‍ണാടക നത്തംഗള സ്വദേശികളായ നവീന്ദ്ര (24), അക്ഷയ് (27) എന്നിവരാണ് അറസ്റ്റിലായത്. വിദ്യാര്‍ഥികളെ ലിഫ്റ്റ് നല്‍കാമെന്നു പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചായിരുന്നു ക്രൂരത. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ റോഡില്‍ വണ്ടികള്‍ക്ക് ലിഫ്റ്റ് ചോദിച്ച് നില്‍ക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ തങ്ങള്‍ സഞ്ചരിച്ച വാഹനത്തില്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞാണ് […]
കാലടി: രോഹിത്തിനെ കാലടി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. കാലടി ശ്രീങ്കര കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ അശ്ലീല ഫെയ്‌സ്ബുക്ക് പേജുകളിലിട്ട സംഭവത്തിൽ കോളേജിലെ മുൻ വിദ്യാർഥിയും, എസ്എഫ്‌ഐ നേതാവുമായിരുന്ന രോഹിത്തിനെ വീണ്ടും കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം ഫെയ്‌സ്ബുക്ക് പേജുകളിലിട്ടതിനാണ് ഇന്ന് കസ്റ്റഡയിലെടുത്തിരിക്കുന്നത്. രോഹിത്തിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത രോഹിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ 23 കാരിയായ ആദിവാസി യുവതി 4 വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ദഹാനു മേഖലയിലെ സിസ്‌നെ ഗ്രാമത്തിലാണ് സംഭവം. മത്സ്യത്തൊഴിലാളിയായ യുവതിയുടെ ഭർത്താവ് മദ്യപിച്ചു വഴക്കിടാറുണ്ടെന്നു വീട്ടിൽ ദിവസങ്ങളോളം വരാറില്ലെന്നും കാസ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ തിരിച്ചെത്തിയ ഇയാൾ സുഹൃത്തുക്കൾക്കൊപ്പം വീണ്ടും പോകാൻ ഒരുങ്ങിയതോട് ഇത് ചോദ്യം ചെയ്ത ഭാര്യയോട് ഇയാൾ ദേഷ്യപ്പെടുകയും മർദ്ധിക്കുകയും ചെയ്തു. തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ യുവതി മകളെ […]
കാലടി: സഹപ്രവർത്തകയോട് മോശമായി പെരുമാറിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. മലയാറ്റൂർ കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.വി വിനോദിനെയാണ് സസ്‌പെന്റ് ചെയ്തത്. വനിത ബീറ്റ് ഓഫീസറോടാണ് മോശമായി പരുമാലിയത്. ഏപ്രിൽ 14 ആയിരുന്നു സംഭവം. ഉദ്യോഗസ്ഥ ഭർത്താവിനെ വിവരമറിയിക്കുകയും തുടർന്ന് കപ്ലെയ്റ്റ് സെല്ലിൽ പരാതി നൽകുകയുമായിരുന്നു. സെല്ല് നടത്തിയ അന്വേഷണത്തിൽ വിനോദ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്നാണ് സസ്‌പെന്റ് ചെയ്തത്. സംഭവത്തിൽ കാലടി പോലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ഉടൻ കുറ്റപത്രം നൽകുമെന്ന് കാലടി […]
കോട്ടയം: മാന്നാർ കൊലക്കേസിൽ ഒന്നാം പ്രതിയായ അനിലിനായി ലുക്ക് ഓട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യത്തെ ഏത് വിമാനത്താവളത്തിലെത്തിയാലും പിടികൂടാനാണ് പൊലീസ് നീക്കം. ഇന്‍റർപോൾ മുഖേന റെഡ് കോർണർ നോട്ടിസും ഉടൻ പുറപ്പെടുവിക്കും. പൊലീസിന്‍റെ കസ്റ്റഡിയിലുള്ള 3 പ്രതികളുടെയും കസ്റ്റഡി കാലാവധി ഇനി മൂന്നു ദിവസം കൂടി മാത്രമാണുള്ളത്. ശാസ്ത്രീയ തെളിവുകളുടെ അഭാവവും മൊഴികളിൽ വൈരുദ്ധ്യവും ഉള്ളതിനാൽ അനിലിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നത്. വിവരശേഖരണത്തിന്‍റെ ഭാഗമായി പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്താൻ തുടങ്ങി. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാനുള്ള […]
പെരുമ്പാവൂർ: തണ്ടേക്കാട് പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന, ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഡൊംകാൽ സ്വദേശി ശറഫുൽ ഇസ്ലാം ഷേഖ് (42)നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ഇയാളിൽ നിന്ന് മൂന്ന് കിലോയോളം കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് കുറച്ചു നാളുകളായി പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു . ബംഗാളിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിച്ച് പ്രത്യേകം പൊതികളാക്കി വിൽപ്പന നടത്തിവരികയായിരുന്നു. ബംഗാളിൽ നിന്ന് കിലോയ്ക്ക് ഒമ്പതിനായിരം രൂപയ്ക്ക് […]
തൃശൂർ: ഒല്ലൂരിൽ രണ്ടരക്കിലോ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയിൽ. 9000 എംഡിഎംഎ ഗുളികകളുമായി പയ്യന്നൂര്‍ സ്വദേശി ഫാസിലാണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ തൃശ്ശൂർ ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നും പോലീസ് പറഞ്ഞു. കൊച്ചിയിൽ നിന്നും തൃശ്ശൂരിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്താനായി കൊണ്ടുവരുന്നതിനിടയാണ് ഫാസിൽ പിടിയിലായത്. എറണാകുളത്തുനിന്ന് കാറില്‍ തൃശൂരിലേക്ക് മാരക രാസ ലഹരിയായ എംഡിഎംഎ വൻതോതിൽ കടത്തുന്നു എന്നായിരുന്നു […]
പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. പെരുമ്പാവൂർ,കോടനാട് വേങ്ങൂർ മുടക്കുഴ കുറുക്കൻപൊട്ട ഭാഗത്ത്, മൂലേത്തുംകുടി വീട്ടിൽ ബിനു (36) വിനെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ മയക്ക് മരുന്ന് ഉപയോഗം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ മാർച്ചിൽ കോടനാട് പൊലീസ് […]
ആലുവ: ആലുവയിൽ വൃദ്ധനെ കത്രിക കൊണ്ട് കുത്തി കൊല പെടുത്തി. പറവൂർ കവലയ്ക്ക് സമീപത്തെ ഹോട്ടലിന് സമീപത്താണ് 70 വയസ്പ്രായം തോന്നിക്കുന്നയാളെ കുത്തി കൊലപ്പെടുത്തിയത്. ഏഴിക്കര സ്വദേശി ശ്രീകുമാർ (62) ആണ് കുത്തിയത്. വെളുപ്പിന് 5 മണിയോടെ ആയിരുന്നു സംഭവം. ഇന്നലെ രാത്രി ഇവർ ഒരുമിച്ച് മദ്യപിക്കുകയും വഴക്കുണ്ടാകുകയും ചെയ്തിരുന്നു .ഈ വഴക്കിനേ തുടർന്ന് ഇന്ന് ചായകടയിൽ ചായ കുടിക്കാൻ വന്നപ്പോൾ ഉണ്ടായ വഴക്കിനേ തുടർന്നു കത്രിക കൊണ്ട് കുത്തി കൊല്ലപ്പെടുത്തുകയായിരുന്നു. പ്രതിയെ പോലീസ് പിടികൂടി. കൊല്ലപ്പെട്ടയാളെ […]
അങ്കമാലി: ടൗണിലെ പള്ളിപ്പാട്ട് മോനച്ചൻ എന്ന വർഗീസിൻ്റെ വീട്ടിൽ നിന്ന് വെള്ളിയാഴ്ച രാത്രി 31 ലിറ്റർ ചാരായവും, 430 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും ആലുവ സർക്കിൾ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തു. വീടിൻ്റെ ഒന്നാം നിലയിലായിരുന്നു അതീവ രഹസ്യമായി ചാരായം വാറ്റിയിരുന്നത്. എക്സൈസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയതായിരുന്നു മിന്നൽ പരിശോധന. ചാരായം വാറ്റ് തുടങ്ങിയിട്ട്എത്ര നാളായിയെന്നും, മറ്റുമുള്ള വിവരങ്ങൾ എക്സൈസ് ഉദ്യോഗസ്ഥർ അന്വേഷിച്ച് വരികയാണ്.
പെരിന്തൽമണ്ണ: മകളെ ലൈംഗീകാതിക്രമത്തിനിരയാക്കിയ കേസിൽ 44കാരനായ പിതാവിന് ഇരട്ട ജീവപര്യന്തവും 61 വർഷം കഠിന തടവും 2.89 ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ മൂന്നുവർഷവും മൂന്നുമാസവും അധികതടവ് അനുഭവിക്കണം. പോക്‌സോ നിയമത്തിലെ രണ്ട് വകുപ്പുകളിലായാണ് ജീവപര്യന്തം ശിക്ഷകൾ. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്‌സോ വകുപ്പിലെയും ജുവൈനൽ ജസ്റ്റിസ് നിയമത്തിലെയും വിവിധ വകുപ്പുകളിലാണ് 61 വർഷം കഠിന തടവ്. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ […]
ആലുവ: ലഹരി വിരുദ്ധ ദിനത്തിൽ വൻ രാസലഹരി വേട്ടയുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി രണ്ടിടങ്ങളിൽ നിന്നായി 370 ഗ്രാം എം.ഡി.എം.എ യാണ് റൂറൽ പോലീസ് പിടികൂടിയത്. കരിയാടിൽ നിന്ന് 300 ഗ്രാം രാസലഹരിയുമായി ആലുവ കുട്ടമശേരി കുമ്പശേരി വീട്ടിൽ ആസാദ് (38), അങ്കമാലിയിൽ വച്ച് എഴുപത് ഗ്രാം എം.ഡി.എം.എ യുമായി വൈപ്പിൻ നായരമ്പലം അറയ്ക്കൽ വീട്ടിൽ അജു ജോസഫ് (26), എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, അങ്കമാലി, നെടുമ്പാശേരി പോലീസും […]
കൊച്ചി: ക്യാപ്സൂള്‍ രൂപത്തില്‍ കോടികളുടെ കൊക്കെയ്ൻ വിഴുങ്ങി കൊച്ചിയിൽ എത്തിച്ച കേസില്‍ ടാന്‍സാനിയന്‍ യുവതിയുടെ അറസ്റ്റ് ഡിആര്‍ഐ(ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് യൂണിറ്റ്) രേഖപ്പെടുത്തി. 30 കോടിയുടെ കൊക്കെയ്നാണ് ടാന്‍സാനിയക്കാരിയായ വെറോനിക്ക അഡ്രഹെലം നിഡുങ്കുരു വിഴുങ്ങിയത്. അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന യുവതിയുടെ വയറ്റില്‍ നിന്ന് 1.342 കിലോ വരുന്ന 95 കൊക്കയിൻ ക്യാപ്സൂളുകളാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച അങ്കമാലി കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞയാഴ്ച നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ യുവതിയെ സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ […]
പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്ക്കൻ പിടിയിൽ. കാഞ്ഞിരക്കാട് പാറയ്ക്കൽ അനിൽകുമാർ ( 44)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 18 ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ഉപദ്രവിയ്ക്കുകയായിരുന്നു. 2022ൽ കോടനാട് സ്റ്റേഷൻ പരിധിയിൽ ബലാത്സംഗക്കുറ്റത്തിന് ഇയാൾക്കെതിരെ കേസുണ്ട്. ഇൻസ്പെക്ടർ എം.കെ രാജേഷ്, എസ്.ഐമാരായ എൻ.ഡി ആൻ്റോ ,റെജിമോൻ, എ.എസ്.ഐമാരായ പി.എ അബ്ദുൽ മനാഫ് , ബാലാമണി, സി പി ഒ മുഹമ്മദ് ഷാൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.