
പത്തനംതിട്ട: ശബരിമല മേല്‍ശാന്തി ആയി അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുണ്‍ കുമാര്‍ നമ്പൂതിരി. ആറ്റൂകാൽ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. ന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. പതിനാറാമതായാണ് അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. അടുത്ത ഒരു വര്‍ഷം ശബരിമലയിലെ മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കുന്നത് അരുണ്‍ കുമാര്‍ നമ്പൂതിരി ആയിരിക്കും. തുലാമാസ പൂജകൾക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. ഒക്ടോബർ 21ന് നട അടയ്ക്കും.