ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിനവും വിഫലം. ദൗത്യത്തിനെത്തിയ കരസേന സംഘം തിരച്ചില്‍ പൂര്‍ത്തിയാക്കിയെന്നും അര്‍ജുന്‍റെ ലോറി കരയിലില്ലെന്ന് തിരച്ചിലിന് നേതൃത്വം നല്‍കിയ സൈന്യം ഔദ്യോഗികമായി ജില്ലാ ഭരണകൂടത്തെ അറിയിച്ചു.
ഗംഗാവലി പുഴയിൽ സിഗ്നൽ ലഭിച്ച ഭാഗത്ത് മുങ്ങൽ വിദഗ്ദരുടെ നേതൃത്ത്വത്തിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെങ്കിലും പ്രദേശത്ത് മഴ കനത്തതോടെ നീരോഴുക്ക് വർധിച്ചതോടെ പുഴയിൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പികുകയായിരുന്നു. ആഴത്തിൽ തുരന്നുള്ള പരിശോധനയക്കായുള്ള ബോറിങ് യന്ത്രങ്ങൾ എത്തിച്ചിരുന്നു. തീരത്തോട് ചേർന്നുള്ള മൺകൂന്നകൾ പുഴയിലേക്ക് ഒഴുക്കി കളയാനുള്ള ശ്രമങ്ങളായിരുന്നു ഇന്നു നടത്തിയത്.
അതേസമയം, അർജുന് വേണ്ടിയുള്ള തെരച്ചിലിനായി റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലന്‍റേയും സംഘത്തിന്‍റേയും സഹായം തേടി ദൗത്യസംഘം. സംഘത്തിനൊപ്പം ഉടന്‍ ചേരുമെന്നും നാളെ ‘ഐബോഡ്’ സാങ്കേതിക സംവിധാനം ഉപയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമാണ് ‘ഐബോഡ്’. ഈ ഉപകരണം ഉപയോഗിച്ചായിരിക്കും നാളെ തെരച്ചിൽ നടത്തുകയെന്ന് റിട്ട. മേജർ ജനറൽ പറഞ്ഞു.