07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
349 views 29 sec 0 Comment

പ്രമേഹ രോഗികൾക്കായി അങ്കമാലി അപ്പോളോയിൽ ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക്ക്

admin - October 8, 2025

അങ്കമാലി: പ്രമേഹ രോഗികൾക്ക് സമഗ്രമായ നേത്ര പരിചരണം ഉറപ്പാക്കാനായി, അങ്കമാലിയിലെ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ലോക കാഴ്ച ദിനത്തിനോട് അനുബന്ധിച്ച് ക്ലിനിക്കിന്റെ ഉദ്ഘാടനം അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബെൽ ജോർജ്ജ് നിർവഹിച്ചു. പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ചക്കുറവ്, അന്ധത എന്നിവ തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ക്ലിനിക്ക്, രോഗികൾക്ക് ഏറ്റവും പുതിയ രോഗനിർണയ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കും.

ക്ലിനിക്കിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, ഹോസ്പിറ്റൽ സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. പ്രമേഹമുള്ള വ്യക്തികൾക്ക് സൗജന്യമായി നേത്രപരിശോധന നടത്തി ഡയബറ്റിക് റെറ്റിനോപ്പതിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താനും വിദഗ്ധോപദേശം തേടാനും ഇതിലൂടെ സാധിച്ചു.
“ഒരു വ്യക്തിയുടെ കണ്ണിന്റെ ആരോഗ്യം അവരുടെ ജീവിത നിലവാരത്തിന് നിർണ്ണായകമാണ്. ഓരോ പ്രമേഹ രോഗിക്കും മികച്ച നേത്ര സംരക്ഷണം ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതിന്റെ ഭാഗമാണ് ഞങ്ങളുടെ ഈ ഉദ്യമം” അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബെൽ ജോർജ്ജ് പറഞ്ഞു.

പുതിയ ക്ലിനിക്കിന്റെ ഭാഗമായി, നവംബർ 14, 2025 വരെ പ്രയോജനപ്പെടുത്താവുന്ന പ്രത്യേക ചികിത്സാ പാക്കേജുകളും ഹോസ്പിറ്റൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പാക്കേജിൽ കൺസൾട്ടേഷൻ, റിഫ്രാക്ഷൻ, ഫണ്ടസ് എക്സാമിനേഷൻ, ഒ.സി.ടി. (Optical Coherence Tomography) തുടങ്ങിയവയിൽ 50% ഇളവുകൾ ഉൾപ്പെടുന്നു. കൂടാതെ, പി.ആർ.പി. ലേസർ, ഇൻട്രോവിട്രിയൽ ഇഞ്ചക്ഷൻ എന്നിവയ്ക്കായി പ്രത്യേക പാക്കേജും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കും 81299 32992 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

PREVIOUS

മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവം; ഒമ്പത് വയസുകാരിയുടെ പിതാവ് ഡോക്ടറെ വെട്ടി

NEXT

ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ യാത്ര സൗജന്യം; പ്രഖ്യാപനവുമായി മന്ത്രി കെ.ബി ഗണേഷ് കുമാർ
Related Post
July 18, 2024
16 വയസുകാരിയെ പീഡിപ്പിച്ചു; പൊലീസുകാരൻ അറസ്റ്റിൽ
October 6, 2024
മോഷണത്തിനായ് തയ്യാറെടുക്കുന്നതിനിടയിൽ രണ്ട് പേർ പോലീസ് പിടിയിൽ
August 27, 2023
മുസ്ലിം കുട്ടിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിച്ച സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്
December 20, 2023
ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം ശ്രീശങ്കറിന് അർജുന അവാർഡ്
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved