അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ നിക്ഷേപകർക്ക് തിങ്കളാഴ്ച മുതൽ നിക്ഷേപം തിരിച്ച് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സഹകരണ വകുപ്പ് എറണാകുളം ജില്ല ജോയിന്റ് രജിസ്ട്രാർ ജോസാൽ ഫ്രാൻസീസ് തോപ്പിൽ അറിയിച്ചു. നിക്ഷേപകർ അപേക്ഷയോടൊപ്പം ആധാർകാർഡ്, പാൻകാർഡ്, ഫോട്ടോ എന്നിവയുമായി നേരിട്ട് ഹാജരാകണം. ഒറിജിനൽ നിക്ഷേപ രസീതും, ഫോട്ടോസ്റ്റാറ്റ് കോപ്പിയും കൊണ്ടുവരേണ്ടതാണ്. ഒറിജിനൽ രസീത് തിരികെ നൽകുന്നതാണ്. വായ്പത്തുകകൾ തിരിച്ചുകിട്ടുന്നതിനനുസരിച്ചായിരിക്കും നിക്ഷേകർക്ക് തുക വിതരണം ചെയ്യുക.
2020 ൽ കാലാവധി കഴിഞ്ഞിട്ടുള്ളവരുടെ അപേക്ഷകൾ 22 നും 2021 ൽ കാലാവധി കഴിഞ്ഞിട്ടുള്ളവരുടെ അപേക്ഷകൾ 23 നും 2022 ൽ കാലാവധി കഴിഞ്ഞുള്ള നിക്ഷേപങ്ങളുടെ അപേക്ഷകൾ 24 നും നൽകേണ്ടതാണ്. ഡെയ്‌ലി ഡെപ്പോസിറ്റ് ഉള്ളവർ പാസ്ബുക്കുമായി നേരിട്ട് ഹാജരാകേണ്ടതാണ്.ഏജൻറുമാരുടെ നമ്പർ ക്രമമനുസരിച്ച് മുൻഗണന ക്രമത്തിൽ ഒരു ദിവസം 25 പേർക്കാണ് നിക്ഷേപം തിരിച്ച് നൽകുന്നത്. അങ്കമാലി അർബൻ സഹകരണ സംഘത്തിൽ ലോൺ എടുത്ത് കുടിശ്ശിഖ വരുത്തിയിരിക്കുന്നവരുടെ പേരിൽ നിയമപരമായ നടപടികൾ ആരംഭിച്ചതായും ജോയിന്റ് രജിസ്ട്രാർ അറിയിച്ചു.