
അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ് ഒരാൾ കൂടി അറസ്റ്റിൽ. ഡയറക്ടർ ഡയറക്ടർ ബോർഡംഗമായിരുന്ന
ലക്‌സി ജോയ് ആണ് ക്രൈംബ്രാഞ്ചിന്റ അറസ്റ്റിലായത്. ഇയാളെ മെയ് 5 വരെ റിമാൻഡ് ചെയ്തു. ഇതുവരെ അഞ്ച് ഡയറക്ടർബോർഡ് അംഗങ്ങളെയും രണ്ടു ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ സംഘം അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്. 97 കോടിയോളം രൂപയുടെ വായ്പത്തട്ടിപ്പാണ് സംഘത്തിൽ നടന്നത്.