
അങ്കമാലി: ഒമ്പതരക്കിലോ കഞ്ചാവുമായി യുവതിയുൾപ്പടെ രണ്ട് പേർ അങ്കമാലിയിൽ പോലീസ് പിടിയിൽ. ഒഡീഷ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി (22) എന്നിവരാണ് പിടിയിലായത് – കഞ്ചാവ് സ്ഥിരം കടത്തുന്നവരാണിവർ. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ലോഡ്ജിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.