
അങ്കമാലി: എളവൂർ കവലയിൽ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു. ശ്രീമൂലനഗരം സ്വദേശി കെ.എസ് കിഷോർ (20) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കിഷോറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.