അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തില്‍ അയ്യമ്പുഴ, മലയാറ്റൂര്‍-നീലീശ്വരം, മൂക്കന്നൂര്‍, കറുകുറ്റി ഗ്രാമപഞ്ചായത്തുകളില്‍ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഇല്ലിത്തോട്, മുളംങ്കുഴി, കാടപ്പാറ, കണ്ണിമംഗലം, പാണ്ടുപാറ, അയ്യമ്പുഴ പ്ലാന്‍റേഷന്‍, പോര്‍ക്കുന്ന് പാറ, ഒലിവേലി, മാവേലിമറ്റം, കട്ടിംഗ്, ഏഴാറ്റുമുഖം പ്രദേശങ്ങളില്‍ വന്യജീവിശല്യം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ മനുഷ്യ-വന്യമ്യഗ സംഘര്‍ഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി വനാതിര്‍ത്തിയില്‍ തൂക്ക് സൗരോര്‍ജ്ജ വേലികളുടെ നിര്‍മ്മാണം ത്വരിതപ്പെടുത്തുമെന്ന് വനംവകുപ്പ് മന്ത്രി എം.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി. കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തില്‍ റോജി എം. ജോണ്‍ എം.എല്‍.എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സൗരോര്ജ്ജവേലിയില്ലാത്തിടങ്ങളി
അങ്കമാലി നിയോജകമണ്ഡലത്തിലെ വനമേഖല ഉള്‍പ്പെടുന്ന വനംവകുപ്പ് മലയാറ്റൂര്‍, വാഴച്ചാല്‍ ഡിവിഷനുകളില്‍ തൂക്ക് സൗരോര്‍ജ്ജവേലി സ്ഥാപിക്കുന്നതിന് 13.45 കോടി രൂപയുടെ പദ്ധതി അനുവദിച്ചിരുന്നു. നബാര്‍ഡ് ആണ് സാമ്പത്തിക സഹായം നല്‍കുന്നത്. ഈ പദ്ധതി നടപ്പിലായാല്‍ അങ്കമാലി നിയോജകമണ്ഡലത്തിലെ വന്യമ്യഗശല്യം തടയാന്‍ സാധ്യമാകും. എന്നാല്‍ പദ്ധതി അനുവദിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. എസ്റ്റിമേറ്റിലെ അപാകതകള്‍ മൂലം പ്രവര്‍ത്തികള്‍ ഏറ്റടുക്കാന്‍ കരാറുകാര്‍ തയ്യാറാകുന്നില്ല. എസ്റ്റിമേറ്റ് പുതുക്കി പദ്ധതി നിര്‍വ്വഹണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് റോജി എം. ജോണ്‍ എം.എല്‍.എ വനം വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.