അങ്കമാലി: ശോചനീയമായി കിടക്കുന്ന അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോയുടെ യാര്‍ഡ് നവീകരിക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ വിനിയോഗിക്കുന്നതിന് പ്രത്യേകാനുമതി ലഭ്യമായതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്നും യാര്‍ഡ് നവീകരണ പദ്ധതിക്ക് ആദ്യം ശുപാര്‍ശ നല്‍കിയെങ്കിലും അറ്റകുറ്റ പണികള്‍ക്ക് എം.എല്‍.എ ഫണ്ട് വിനിയോഗിക്കാന്‍ കഴിയില്ലായെന്ന് കാണിച്ച് സര്‍ക്കാര്‍ ഈ ശുപാര്‍ശ തള്ളിയിരുന്നു.
കോടികള്‍ മുടക്കി നിര്‍മ്മിച്ച കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം തുടക്കം മുതല്‍ ശോചനീയവസ്ഥയിലാണ്. മഴക്കാലമാകുമ്പോള്‍ വെള്ളം കയറി യാര്‍ഡ് മുഴുവന്‍ കുണ്ടും കുഴിയുമായി പരിതാപകരമായ അവസ്ഥയിലാണുള്ളത്. ഇത് ചൂണ്ടിക്കാണിച്ച് എം.എല്‍.എ നിരവധി തവണ ഗതാഗതവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. അങ്കമാലി കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിലെ കുഴികളും വെള്ളക്കെട്ടും ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടും പ്രയാസവും പ്രവര്‍ത്തിയുടെ അടിയന്തിര പ്രാധാന്യവും കണക്കിലെടുത്ത് എം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന്
പ്രത്യേകാനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ വീണ്ടും സര്‍ക്കാരിനെ സമീപിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നവീകരണത്തിനായി 30 ലക്ഷം രൂപ വിനിയോഗിക്കുന്നതിന് അനുമതി ലഭിച്ചതെന്നും, നിര്‍മ്മാണ ചുമതല പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനുമാണെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.