07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
507 views 1 sec 0 Comment

വയനാടിന് കൈതാങ്ങായി സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര

admin - August 6, 2024

അങ്കമാലി: വയനാട് ദുരന്തത്തിൽ പെട്ടവർക്ക് കൈതാങ്ങാകാൻ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അങ്കമാലി യൂണിറ്റിന്റെ നേതൃത്വത്തിൽ 3 ദിവസങ്ങളിൽ ബസുകൾ സർവീസ് നടത്തും. ബസിലെ ജീവനങ്ങാർ ടിക്കറ്റും കണ്ടക്ടർ ബാഗും ഒന്നുമില്ലാതെ ബക്കറ്റുമായാണ് യാത്രക്കാരെ സമീപിക്കുന്നത്. യാത്രക്കാർക്ക് അവർക്ക് ഇഷ്ടമുളള തുക ബക്കറ്റിൽ നിക്ഷേപിക്കാം. പിരിഞ്ഞ് കിട്ടുന്ന തുകയും, ഉടമകളുടെയും, ജീവനക്കാരുടെയും വരുമാനവും ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. 100 ഓളം ബസ്സുകളാണ് 3 ദിവസങ്ങളിലായി സർവീസ് നടത്തുന്നത്. 7,8,9 തിയതികളിലാണ് ബസ് സർവീസ്.

7 ന് അങ്കമാലി – പെരുമ്പാവൂർ, അത്താണി, പറവൂർ, മാള, കണക്കൻകടവ് റൂട്ടുകളിലും 8 ന് മലയാറ്റൂർ, മഞ്ഞപ്ര, മൂക്കന്നൂർ റൂട്ടുകളിലും 9 ന് കാലടി – കാഞ്ഞൂർ -ആലുവ, വട്ടപ്പറമ്പ്, കൊരട്ടി, പാലിശ്ശേരി എന്നീ റൂട്ടുകളിലും ആയിരിക്കും ഈ രീതിയിൽ സർവീസ് നടത്തുന്നത്. വയനാടിന് ഒരു കൈത്താങ്ങ് എന്ന് എഴുതിയ പ്രത്യേക ടീഷർട്ട് ധരിച്ച ജീവനക്കാരായിരിക്കും അന്നേദിവസം ബസ്സുകളിൽ ഡ്യൂട്ടി ചെയ്യുന്നതെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഏ.പി ജിബി, സെക്രട്ടറി ബി.ഒ ഡേവിസ് എന്നിവർ അറിയിച്ചു.

ബസ് സർവീസിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 9 ന് കാലടി ബസ്റ്റാൻഡിൽ വച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് ഫ്‌ലാഗ് ഓഫ് ചെയ്ത് നിർവഹിക്കും. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പള്ളി, പഞ്ചായത്ത് അംഗം പി.ബി.സജീവ് എന്നിവർ പങ്കെടുക്കും.

PREVIOUS

തിരുവനന്തപുരത്ത് 4 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം

NEXT

വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 2 പേർ മരിച്ചു
Related Post
May 13, 2025
സിബിഎസ്ഇ; ശ്രീ ശാരദ സൈനിക് സ്‌കൂളിന് മികച്ച വിജയം
May 13, 2024
കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കിട്ടി
May 8, 2025
പാക്കിസ്ഥാനികളെന്ന് സംശയം; കാലടിയിൽ പോലീസ് പരിശോധന
June 12, 2025
അഹമ്മദാബാദ് വിമാന ദുരന്തം; മരണം 242. ആരും രക്ഷപ്പെട്ടില്ല
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved