
അങ്കമാലി: ടൗണിലെ പള്ളിപ്പാട്ട് മോനച്ചൻ എന്ന വർഗീസിൻ്റെ വീട്ടിൽ നിന്ന് വെള്ളിയാഴ്ച രാത്രി 31 ലിറ്റർ ചാരായവും, 430 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും ആലുവ സർക്കിൾ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തു. വീടിൻ്റെ ഒന്നാം നിലയിലായിരുന്നു അതീവ രഹസ്യമായി ചാരായം വാറ്റിയിരുന്നത്. എക്സൈസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയതായിരുന്നു മിന്നൽ പരിശോധന. ചാരായം വാറ്റ് തുടങ്ങിയിട്ട്എത്ര നാളായിയെന്നും, മറ്റുമുള്ള വിവരങ്ങൾ എക്സൈസ് ഉദ്യോഗസ്ഥർ അന്വേഷിച്ച് വരികയാണ്.