
അങ്കമാലി: മാനസിക ബുദ്ധിമുട്ടുളള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. അയ്യമ്പുഴ ഉദയാ നഗർ പഴൂപ്പിള്ളി വീട്ടിൽ സജീവ് (49) നെയാണ് അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് ഇയാൾ ഉപദ്രവിച്ചത്. ഇൻസ്പെക്ടർ ഇ.കെ സോൾജിമോൻ ,എസ്.ഐ ജോർജ്, എ.എസ്.ഐ ഇ.ഡി ശ്രീജ സീനിയർ സി.പി.ഒ മാരായ പോൾ ജേക്കബ്ബ്, പ്രിൻസ്, നൈജോ സെബാസ്റ്റ്യൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.