അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പ്രവർത്തന രഹിതമായി കിടന്ന ദേവഗിരി വിപിജി പാറമടയിൽ സ്‌ഫോടനം. പാറമടയിലെ 4 കിലോമീറ്റർ ചുറ്റള്ളവുള്ള വീടുകൾക്ക് സ്‌ഫോടനത്തിൽ ചെറിയ തോതിൽ കേടുപാടുകൾ ഉണ്ടായി. വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. വിഷുവിന് അനധികൃതമായി പിടിച്ച പടക്കങ്ങളും ഗുണ്ടുകളും പോലീസ് കൂട്ടിയിട്ട് കത്തിച്ചതാണെന്ന് നാട്ടുകാർ പറയുന്നു. ഡിവൈഎസ്പി അങ്കമാലി സിഐ ഉൾപ്പെടയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.
അങ്കമാലിയിൽ നിന്ന് പിടിച്ച പടക്കങ്ങളും ഗുണ്ടുകളുമാണ് പാറമടയിൽ പൊട്ടിച്ചത്. കോടതിയുടെ അനുവാദത്തോടു കൂടിയാണ് പാറമടയിൽ ഇവ നിർവീര്യമാക്കിയതെന്ന് പോലീസ് പറയുന്നു.
നാലു കിലോമീറ്റർ ചുറ്റളവിൽ വരെ വിവിധ വീടുകൾക്ക് ബലക്ഷയവും നാശനഷ്ടവും സംഭവിച്ചതായി നാട്ടുകാർ പറഞ്ഞു. നാട്ടുകാർ സംഘടിച്ച് പ്രതിഷേധവുമായി എത്തി. വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാം എന്ന് ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിച്ചു