
അങ്കമാലി: മോഷണക്കേസിലെ പ്രതി കസ്‌റ്റഡിയിൽ. അയമ്പുഴ ചുള്ളി കോളാട്ടുകുടി ബിനോയി (40) നെയാണ് അങ്കമാലി പോലീസ് കസ്റ്റഡിയിലെടുത്തത്. കെ.എസ്.ആർ.ടി.സി സ്റ്റാൻറ് പരിസരത്ത് നിന്ന് ഇയാൾ സ്ക്കൂട്ടർ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. ബാറ്ററി മോഷണം ഉൾപ്പെടെ ഇരുപതോളം മോഷണക്കേസുകൾ ബിനോയിയുടെ പേരിലുണ്ട്. ഇൻസ്പെക്ടർ പി.ലാൽകുമാർ, എസ്.ഐ എൻ.എസ്.റോയ്, എസ്.സി.പി.ഒ മാരായ എം.എം.കബീർ, പി.വി,വിജീഷ്, സിപിഒ അജിത തിലകൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.