
അങ്കമാലി: പാറക്കടവ് പുളിയനത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.പുന്നക്കാട്ട് വീട്ടിൽ ലളിതയാണ് (62) മരിച്ചത്. ഭർത്താവ് ബാലൻ ഒളിവിലാണ്.പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്. സംഭവം സമയം വീട്ടിൽ മാനസിക അസ്വസ്ഥതയുള്ള മകൾ മാത്രമാണ് ഉണ്ടായിരുന്നത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പിന്നീട് ഒളിവിൽ പോവുകയായിരുന്നു ജോലിക്ക് പോയിരിക്കുകയായിരുന്ന മകൻ രാത്രിയോടെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത് പിന്നീട് അങ്കമാലി പോലീസിൽ വിവരം അറിയിച്ചു.അങ്കമാലി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി രാത്രിയോടെ തന്നെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.കൊല്ലപ്പെട്ട ലളിതയും ഭർത്താവ് ബാലനും വീട്ടിൽ സ്ഥിരം വഴക്കിട്ടിരുന്നതായി നാട്ടുകാർ പറയുന്നു