
അങ്കമാലി: അങ്കമാലി തുറവൂർ കൊമരയിൽ ദിവസങ്ങളോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി.ജാതി തോട്ടത്തിനുള്ളിൽ മരത്തിൽ തൂങ്ങിയ നിലയിലാണ്. മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്. ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അങ്കമാലി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. ജാതിത്തോട്ടം വൃത്തിയാക്കാൻ എത്തിയ തൊഴിലാളിയാണ് മൃതദേഹം കണ്ടത്. ഉടൻതന്നെ തോട്ടം ഉടമയേയും അങ്കമാലി പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. നിലവിൽ അങ്കമാലി പോലീസ് സ്റ്റേഷൻ പരിധിയിൽ മിസ്സിംഗ് കേസുകൾ നിലവിലില്ലെന്നും പോലീസ് അറിയിച്ചു. തുടർനടപടികൾക്ക് ശേഷം മാത്രമേ മൃതദേഹം ആരുടേതെന്ന് വ്യക്തമാവുകയുള്ളൂ