അങ്കമാലി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച വിദ്യാർത്ഥിനി ജസ്‍ലിയ ജോൺസൺ കേസിൽ പ്രതിയായ യുവ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. വാഗമണ്ണിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കണ്ടെത്തുന്നതിന്
ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത് ഡോ. സിറിയക് ജോർജ് ആയിരുന്നു. അപകടത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയതിനാലാണ് രാജ്യം വിടാതിരിക്കാൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
കഴിഞ്ഞ ഫെബ്രുവരി 28-ന് അങ്കമാലി ടെൽക്ക് ജംഗ്ഷൻ സമീപമാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ ജസ്‍ലിയയെ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജസ്‍ലിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കി. പ്രതിയെ ഒളിപ്പിക്കാൻ സഹായിച്ചെന്നാരോപിച്ച് ഡോക്ടറുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



