
അങ്കമാലി: നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലം ആലുംമൂട് പുത്തൻ വിളയിൽ റഷീദ് (28)നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ നായത്തോടു നിന്നുമാണ് ഇയാളെ പിടികൂടിയത്.
ഒഡീഷയിൽ നിന്നാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസിനോട് പറഞ്ഞു. ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് വിൽപ്പന. കിലോയ്ക്ക് മുപ്പതിനായിരം രൂപയ്ക്കായിരുന്നു കച്ചവടം. ബാഗിൽ പേപ്പറിൽ പൊതിഞ്ഞ് രണ്ട് പായ്ക്കറ്റുകളിലാക്കിയാണ് ഇയാൾ സൂക്ഷിച്ചിരുന്നത്. ടാക്സി ഡ്രൈവറാണ് റഷീദ്.
ഡി വൈ എസ് പി ടി. ആർ രാജേഷ്, എസ് ഐ മാരായ മാഹിൻ സലീം, റ്റി.എസ്. സനീഷ്,എഎസ്ഐ മാരായ സി.കെ.ഷിബു, പി.എ.അബ്ദുൾ മനാഫ്, ബോബി കുര്യാക്കോസ്, എസ് സി പി ഓമാരായ കെ.എം.അനസ്, വർഗ്ഗീസ് റ്റി വേണാട്ട്, റ്റി.എ.അഫ്സൽ, സി പി ഒ മാരായ വി.പി.ജിൻ്റോ, ഗയോസ് പീറ്റർ, ദീപക് കുഞ്ഞപ്പൻ, കെ.വി. വിമൽ, ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.