തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശിയാണ് മരിച്ചത്. 78 വയസായിരുന്നു. അസുഖം ഗുരുതരമായതോടെയ എസ് യു ടി ആശുപത്രിയിലേക്ക് മാറ്റി വീണ്ടും രക്തം പരിശോധിച്ചതോടെ കഴിഞ്ഞ 16നാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടുപറമ്പിലെ കിണറ്റിൽ നിന്നുള്ള ജലം പരിശോധനയ്ക്കായി സ്വീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ തലസ്ഥാനത്ത് രണ്ട് പേരാണ് അമീബിക്ക് മസ്തിഷ്ക ജ്വരം മൂലം മരിച്ചത്.
അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ലോകത്ത് റിപ്പോർട്ട് ചെയ്തിരുന്ന രോഗമാണ് കേരളത്തിൽ ദിവസവും രണ്ടും മൂന്നും പേർക്ക് വീതം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം 38 പേർക്കായിരുന്നു രോഗബാധയെങ്കിൽ ഈ വർഷം ഇതുവരെ മാത്രം 129 പേർക്കാണ് രോഗം ബാധിച്ചത്.



