ആലുവ: ആലുവയിൽ നിന്ന് കാണാതായ 12 കാരിയെ കണ്ടെത്തി. അങ്കമാലി റെയിൽവെ ലൈനിന് സമീപം അങ്ങാടിക്കടവ് ഭാഗത്ത് നിന്നാണ് കണ്ടെത്തി. ബംഗാൾ സ്വദേശിയായ സുഹൃത്തിനോടൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത്
മുർഷിതാബാദിൽ നിന്നെത്തിയ യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്ഥലം കണ്ടെത്തിയത്. ബംഗാളിൽ നിന്ന് ഈയിടെ മാതാപിതാക്കളോടൊപ്പനത്തിയ പെൺകുട്ടിയെ ആലുവ എടയപ്പുറം ഭാഗത്ത് നിന്നാണ് വൈകിട്ടോടെ കാണാതായത്. പെൺകുട്ടി രണ്ട് യുവാക്കളോടൊപ്പം പോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ബാലികയെ വീട്ടിൽ നിന്ന് തട്ടികൊണ്ട് പോയി പീഡിപ്പിച്ച സ്ഥലത്തിനോടടുത്താണ് സംഭവം നടന്നത്.
പോലീസിൻ്റെ സമയോചിതമായ ഇടപെടലാണ് പ്രതികൾ പെട്ടെന്ന് പിടിയിലാവാൻ കാരണം