
ആലുവ: ആലുവായിൽ 12 വയസ്സുള്ള അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ കാണാനില്ലെന്ന് പരാതി. ഇന്ന് വൈകിട്ട് 5 മണിക്ക് കടയിൽ പോകുന്നു എന്നു പറഞ്ഞുകൊണ്ട് ഇറങ്ങിയ പെൺകുട്ടിയെ ആറു മണിയായിട്ടും കാണാത്തതിനെത്തുടർന്ന് മാതാപിതാക്കൾ പരിസരങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് എത്തി അന്വേഷണം ഊർജിതമാക്കി. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്ന് പെൺകുട്ടി പോകുന്നതും അതിൻ്റെ പിന്നാലെ രണ്ടുപേരെ പെൺകുട്ടിയെ പിന്തുടർന്നതുമായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനിലേക്ക് മെസ്സേജ് അയക്കുകയും ചെയ്തിട്ടുണ്ട് അന്വേഷണം ഊർജ്ജിതമാക്കിയതായി ഡിവൈഎസ്പി പ്രസാദ് പറഞ്ഞു