ആലുവ: ആലുവ കെഎസ്ആർടിസി ബസ് സ്റ്റാന്‍റിന് സമീപം അതിഥി തൊളിലാളികളുൾപ്പെടെ 12 പേർക്ക് തെരുവു നായയുടെ കടിയേറ്റു. നായയ്ക്ക് പേവിഷബാധ സംശയിക്കുന്നതിനാൽ പ്രദേശവാസികൾ നായയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. തിങ്കളാഴ്ച വൈകുന്നേരവും ചൊവ്വാഴ്ച രാവിലെയുമായിട്ടാണ് 12 പേർക്ക് തെരുവുനായയുടെ കടിയേറ്റത്.
കടിയേറ്റ 2 പേരെ എറണാകുളം ഗവ. മെഡിക്കൽ കോളെജിലും 10 പേരെ ആലുവ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് തെരുവിൽ ഒരു സ്ത്രീ ഭക്ഷണം കൊടുത്തു വളർത്തുന്ന നായയാണു കടിച്ചുതെന്നാണ് ആരോപണം.