07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
323 views 0 sec 0 Comment

ഒൺലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭമുണ്ടാക്കി നൽകാമെന്നു പറഞ്ഞ് വൻ തുക തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ

admin - March 23, 2024

ആലുവ: ഒൺലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭമുണ്ടാക്കി നൽകാമെന്നു പറഞ്ഞ് വൻ തുക തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. തൃപ്രയാർ കെ.കെ കോംപ്ലക്സിൽ താമസിക്കുന്ന തോപ്പുംപടി പനയപ്പിള്ളി മൂൺപീസിൽ മുഹമ്മദ് നിജാസ് (25), വലപ്പാട് നാട്ടിക പൊന്തേര വളപ്പിൽ മുഹമ്മദ് സമീർ (34) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ല സൈബർ പോലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. ആലുവ ചൂണ്ടി സ്വദേശിക്ക് ഒൺലൈൻ ട്രേഡിംഗ് വഴി ലക്ഷങ്ങൾ ലാഭമുണ്ടാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മുപ്പത്തിമൂന്നര ലക്ഷത്തോളമാണ് പിടികൂടിയവർ കണ്ണികളായിട്ടുള്ള വൻ സംഘം തട്ടിയത്.

അഞ്ച് ഇടപാടുകളിലൂടെയാണ് ചൂണ്ടി സ്വദേശി ഇത്രയും തുക നിക്ഷേപിച്ചത്. ആദ്യ ഗഡു നിക്ഷേപിച്ചപ്പോൾ ലാഭ വിഹിതമെന്ന് പറഞ്ഞ് 5000 രൂപ നൽകി. ഈ വിശ്വാസമാണ് ഇദ്ദേഹത്തിന് വിനയായത്. സമൂഹമാധ്യമത്തിൽ ബ്ലോക്ക് ട്രേഡിംഗ് അക്കാദമി എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് സംഭവങ്ങൾ തുടങ്ങുന്നത്. ലിങ്കിൽ നിന്ന് നേരെ പോയത് 200 ൽ ഏറെ അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിലേക്കാണ്. അതിൽ കമ്പനികളുടെ ഷെയർ വാങ്ങിക്കുന്നതിനുള്ള നിർദേശങ്ങൾ ഗ്രൂപ്പ് അഡ്മിൻ നൽകി. ഇതിലൂടെ ലാഭം കിട്ടിയവർ അവരുടെ അനുഭവങ്ങളും പോസ്റ്റ് ചെയ്തു കൊണ്ടിരുന്നു. ഇതും തട്ടിപ്പ് സംഘം തന്നെയാണ് ചെയ്ത് കൊണ്ടിരുന്നത്. ഗ്രൂപ്പിൽ ചാറ്റ് ചെയ്തപ്പോൾ കൂടുതൽ അറിയുന്നതിനെന്നു പറഞ്ഞ് സംഘം ടെലഗ്രാം ഐഡിയും നൽകി.

എല്ലാ ദിവസവും 350 ശതമാനം ലാഭമാണ് വാഗ്ദാനം ചെയതിരുന്നത്. അതിന് ശേഷം ബാങ്ക് ഡീറ്റയിലും വ്യക്തിഗത വിവരങ്ങളും അയക്കുന്നതിന് ഒരു ലിങ്കും നൽകി. കമ്പനിയുടെ പേരിലുള്ള വെബ്സൈറ്റിൽ അക്കൌണ്ടും അതിൽ അയക്കുന്ന തുകയും ലാഭവും രേഖപ്പെടുത്തിയിരുന്നു. പണം നിക്ഷേപിക്കുന്നതിന് വ്യത്യസ്ത അക്കൗണ്ടുകളാണ് തട്ടിപ്പ് സംഘം അയച്ചു കൊടുത്തിരുന്നത്. അതിലേക്കാണ് അഞ്ചു പ്രാവശ്യമായി തുക നൽകിയത്. ലാഭമായി വൻതുക ഉണ്ടെന്ന് സംഘം വിശ്വസിപ്പിച്ചു. പിന്നെയും തുക നിക്ഷേപിക്കാൻ നിർബന്ധിച്ചപ്പോഴാണ് ചൂണ്ടി സ്വദേശിക്ക് തട്ടിപ്പ് ബോധ്യമായത്. നിക്ഷേപിച്ച ലക്ഷങ്ങളും സംഘം പറഞ്ഞ ലാഭവും തിരികെ എടുക്കാൻ ശ്രമിച്ചപ്പോൾ അതിനും കഴിയുന്നില്ല. ഉടനെ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് പരാതി നൽകി. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സൈബർ പോലീസ് സ്റ്റേഷനിൽ പ്രത്യേക ടീം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

നിയമാനുസൃതമല്ലാത്ത ആപ്പുകൾ ഉപയോഗിച്ചാണ് ഇവർ ഒൺലൈൻ ട്രേഡിംഗ് നടത്തുന്നത്. ഇവർക്ക് നിരവധി അക്കൗണ്ടുകളുണ്ട്. ഇതിലൂടെ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിട്ടുള്ളത്. ഇൻസ്പെക്ടർ വിപിൻദാസ് , എസ്.ഐ ആർ. അജിത് കുമാർ, എ.എസ്.ഐ ആർ. ഡെൽജിത്ത്, സീനിയർ സി.പി.ഒ മാരായ പി.എം തൽഹത്ത്, വികാസ് മണി, പി.എസ്. ഐനീഷ്, സി. നിഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

PREVIOUS

വധശ്രമക്കേസില പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി

NEXT

ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു
Related Post
December 21, 2023
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ
July 23, 2024
മൊബൈൽ ഫോൺ പോക്കറ്റടിച്ച കേസിൽ പ്രതി പിടിയിൽ
July 3, 2024
ആലുവയിൽ വൃദ്ധനെ കത്രിക കൊണ്ട് കുത്തി കൊല പെടുത്തി; പ്രതി പിടിയിൽ
August 29, 2023
കരിപ്പൂരിൽ 44 കോടിയുടെ ലഹരിമരുന്ന് പിടികൂടി
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved