
ആലുവ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് 13 വർഷം തടവും 65000 രൂപ പിഴയും വിധിച്ചു. കവരപ്പറമ്പ് മേനാച്ചേരി ജിംകോ ജോർജ് (55) നെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് വി.ജി അനുപമ തടവും പിഴയും വിധിച്ചത്. 2022 മാർച്ചിലാണ് സംഭവം. ചെങ്ങമനാട് പോലീസ് രജിസ്റ്റർ ചെയ്തതാണ് കേസ്. ഇൻസ്പെക്ടർ എസ്.എം പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷാജി.എസ് നായർ, പി.ബി ഷാജി, എ.എസ്.ഐ സിനു മോൻ , സീനിയർ സിവിൽ പോലീസ് ഓഫീസർ ജസീന തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പി.ജി യമുനയായിരുന്നു പബ്ളിക് പ്രോസിക്യൂട്ടർ. മുഹമ്മദ് കോടതി ലൈസനായിരുന്നു.