
ആലുവ : ഇതര മതക്കാരനുമായുള്ള മകളുടെ പ്രണയത്തെ എതിർത്ത അച്ഛൻ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചു. ആലുവയിലാണ് ദാരുണ സംഭവമുണ്ടായത്. കുട്ടിയുടെ വായിൽ ബലമായി വിഷമൊഴിച്ച് നൽകിയാണ് കൊല്ലാൻ ശ്രമിച്ചത്. എറണാകുളം സ്വദേശിയായി പതിനാലുകാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ദേഹത്താകെ കമ്പിവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചിട്ടുമുണ്ട്. കുട്ടിയുടെ അച്ഛൻ അബീസിനെ ആലുവ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.