ആലുവ: റെയിൽവേ സ്റ്റേഷനിൽ കൂട്ടുകാരനെ കൂട്ടിക്കൊണ്ടുപോകാനെത്തിയ യുവാവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മോതിരവും, മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ മൂന്ന് പേർ പിടിയിൽ. തൃശൂർ വടക്കഞ്ചേരി വാരടത്തിൽ അനുരാഗ് (25), കൊല്ലം കാരിക്കോട് പുത്തൻവീട്ടിൽ മുഹമ്മദ് സാജുദീൻ (33), ഗുരുവായൂർ ഒരു മനയൂർ വലിയ വീട്ടിൽ പ്രവീൺ (34) എന്നിവരാണ് ആലുവ പോലീസിൻ്റെ പിടിയിലായത്.
പള്ളിപ്പുറം സ്വദേശി അഖിലിനെയാണ് ഭീഷണിപ്പെടുത്തിയത്. 2 ന് സന്ധ്യക്കാണ് സംഭവം. പാലക്കാട് നിന്ന് ട്രയ്നിൽ വരുന്ന സുഹൃത്തിനെ കൂട്ടിക്കൊണ്ട് പോകുന്നതിന് എത്തിയതാണ്. സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ അനുരാഗ് അക്രമാസക്തനായി സ്റ്റേഷൻ അലമാരയുടെ ഗ്ലാസ് ഇടിച്ചു പൊട്ടിച്ചു.
ഇൻസ്പെക്ടർ ജി.പി മനു രാജ് എസ്.ഐമാരായ നന്ദകുമാർ, ചിത്തു ജി, എൽദോ പോൾ, ബിൻസി, എ.എസ്.ഐ നൗഷാദ്, സി.പി ഒ മാരായ മാഹിൻ ഷ, മുഹമ്മദ് അമീർ ,പ്രജീഷ്, ഷിഹാബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



