07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
516 views 0 sec 0 Comment

ഫ്ലാറ്റിൽ മോഷണം; രണ്ടുപേർ പിടിയിൽ

admin - June 26, 2025

ആലുവ :കമ്പനിപ്പടിയിലുള്ള ഫ്ലാറ്റിൽ മോഷണം നടത്തിയ രണ്ടുപേർ പിടിയിൽ. നേപ്പാൾ മൊറാംഗ് വിരാട്നഗർ സ്വദേശികളായ ഷിബു സഹാനി (31), മനീഷ് കുമാർ ദാസ് (24) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഏപ്രിലിൽ ആണ് ഹരിയാന സ്വദേശിയായ ബെൻസലിൻ്റെ മൂന്നാം നിലയിലുള്ള ഫ്ലാറ്റിൽ മോഷണം നടന്നത്. ഏപ്രിൽ 12 മുതൽ 22 വരെയുള്ള പത്ത് ദിവസം ബൻസലിനും കുടുംബവും മുംബൈയിൽ വിവാഹത്തിനായി പോയിരിക്കുകയായിരുന്നു. 22ന് രാത്രി തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. മൂന്നുലക്ഷം രൂപയും എട്ടു പവനോളം സ്വർണ്ണം, വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടു. തുടർന്ന് പോലീസിൽ പരാതി നൽകി.

ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ഒരു വർഷമായി ബൻസലിൻ്റെ ഫ്ലാറ്റിൽ നേപ്പാൾ സ്വദേശിയായ ഷിബു സഹാനി ജോലി ചെയ്യുന്നുണ്ടായിരുന്നു. ബൻസലിനും കുടുംബവും തിരികെ വന്നപ്പോൾ ഷിബുവിനെ കാണാനില്ലായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ മറ്റൊരു ജോലി കിട്ടി ബംഗലൂരുവിലാണെന്ന് പറഞ്ഞ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. രണ്ട് എസ്ഐമാർ ഉൾപ്പെടെ പോലീസ് സംഘം 20 ദിവസത്തോളമായി ബീഹാർ, മഹാരാഷ്ട്ര, ഡൽഹി, ഗോവ എന്നിവിടങ്ങളിൽ അന്വേഷണം നടത്തി. തുടർന്ന് ഷിബുവിനെ ഹരിയാനയിലെ ഇന്ദ്രിയിൽ നിന്നും മനുഷ് കുമാർ ദാസിനെ മഹാരാഷ്ട്രയിലെ സാവന്തവാടി എന്ന സ്ഥലത്ത് നിന്നും സാഹസികമായി പിടികൂടി. കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി പിന്തുടർന്നാണ് അറസ്റ്റ് ചെയ്തത്.

രണ്ടുപേരെയും ഒരേസമയമാണ് പിടികൂടിയത്. പ്രതികൾ താമസിച്ചിരുന്ന സ്ഥലങ്ങളിലും പരിസരങ്ങളിലും അന്വേഷസംഘം വേഷം മാറി താമസിച്ചാണ് ഇവരെ കണ്ടെത്തിയത്. മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ ഒരു ലക്ഷത്തി അറുപതിനായിരം രൂപയുടെ ഫോൺ ഇവരിൽനിന്ന് കണ്ടെത്തി. ലഹരി ഉപയോഗത്തിനും, ആഡംബര ജീവിതം നയിക്കുന്നതിനുമാണ് ഇവർ പണം ഉപയോഗിച്ചത്. അന്വേഷണസംഘത്തിൽ ഡിവൈഎസ്പി ടി.ആർ.രാജേഷ്, ഇൻസ്പെക്ടർ എം എം മഞ്ജു ദാസ്, എസ് ഐ മാരായ എസ്.എസ്.ശ്രീലാൽ, എൻ.പി.മധു, സിപിഒ മാരായ മാഹിൻ ഷാ അബൂബക്കർ, കെ.എം.മനോജ്, എം. ശ്രീകാന്ത്,മുഹമ്മദ് ഷാഹിൻ,അരവിന്ദ് വിജയൻ എന്നിവരാണ് ഉണ്ടായിരുന്നത്.

PREVIOUS

ജോമോൻ ജോസഫിന്റെ മാതാവ് എൽസി അന്തരിച്ചു

NEXT

വെള്ളിയാഴ്ച 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Related Post
September 22, 2023
ട്രെയിനില്‍ കടത്തുകയായിരുന്ന 3.52 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി
March 5, 2024
പാലായിൽ കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി
October 8, 2023
റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് വിദ്യാർത്ഥി മരിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം
July 21, 2024
ആദിശങ്കര എൻജിനീയറിങ് കോളേജിന് രണ്ട് ദേശീയ അവാർഡുകൾ
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved