ആലുവ: ആലുവയിലു൦ പരിസര പ്രദേശങ്ങളിലു൦ തുടർച്ചയായി മോഷണം നടത്തിയ മോഷണസംഘം പിടിയിൽ. ആസാം നാഗൂൺ സ്വദേശികളായ ഗുൽജാർ ഹുസൈൻ ( 24 ) , അമീർ ഹുസൈൻ(25), രജാക്ക് അലി, (24), തെങ്കാശി സ്വദേശി മാരിമുത്തു (27), എന്നിവരടങ്ങുന്ന മോഷണ സംഘത്തെയാണ് ആലുവ പോലീസ് പിടികൂടിയത്. അമ്പലങ്ങൾ, പള്ളികൾ, ആൾ താമസമില്ലാത്ത വീടുകൾ എന്നിവിടങ്ങളിൽ മോഷണം നടത്തിയവരാണ് ഇവർ. മോഷണ മുതൽ സഹിതമാണ് പിടികൂടിയത്. അറസ്റ്റ് ചെയ്തത്.
പകൽ സമയത്തു മോഷണം ചെയ്യാനുള്ള സ്ഥലം കണ്ടെത്തി രാത്രിയിൽ മോഷണം നടത്തി മോഷണം ചെയ്ത മുതലുകൾ ആക്രി കടയിലു൦ വിലപിടിപ്പുള്ള സ്വർണ്ണവും മറ്റു൦ തമിഴ് നാട്ടിലെ കടയിലുമാണ് വിറ്റിരുന്നത്. എറണാകുളത്ത് ലോഡ്ജിൽ സ്ഥിരമായി തങ്ങി മോഷണം നടത്തി മുതലുമായി തമിഴ്നാട്ടിലെത്തുകയായിരുന്നു പതിവ്. സ്ഥിരമായി മോഷണ മുതൽ വാങ്ങിയിരുന്ന ആക്രി കടക്കാരനെയു൦ അറസ്റ്റ് ചെയ്തു. ഇയാളുടെ കടയിൽ നിന്നു൦ ധാരാളം മോഷണ മുതൽ കണ്ടെടുത്തു. മോഷണ മുതൽ വാങ്ങുന്ന ആക്രി കടക്കാ൪ക്കെതിരെ ക൪ശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
മോഷണ കേസുകൾ അന്വേഷിച്ചു കണ്ടു പിടിക്കുന്നതിനായി ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ ആലുവ ഡി. വൈ. എസ്. പി . ടി. ആ൪. രാജേഷ് ‘, ഇൻസ്പെക്ടർ എം.എം മഞ്ജുദാസ് എസ്.ഐമാരായ എസ്. എസ് ശ്രീലാൽ , പി.എം സലിം , സി പി ഒ മാരായ മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ കെ.എം മനോജ്, പി.എ നൗഫൽ ,വി.എ അഫ്സൽ, കെ.എ സിറാജുദീൻ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു..പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തമിഴ്നാട്ടിലെത്തി അന്വേഷണം നടത്തും