കൊച്ചി: കേരള സഹോദയ കോംപ്ലെക്സുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 16-ാം അഖില കേരള സി.ബി.എസ്.ഇ പ്രിൻസിപ്പൽസ് കോൺഫറൻസും ട്രെയിനിംഗും കൊച്ചിയിൽ ആരംഭിച്ചു. ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യൻ നേവി ഫ്‌ളാഗ് ഓഫിസർ സീ ട്രെയിനിംഗ് റിയർ അഡ്മിറൽ ശ്രീനിവാസ് മദ്ദുല മുഖ്യാതിഥിയായിരുന്നു. സി.ബി.എസ്.ഇ സ്കിൽ എജുക്കേഷൻ ഡയറക്ടർ ഡോ. ബിസ്വജിത് സാഹ മുഖ്യപ്രഭാഷണം നടത്തി.സി.ബി.എസ്.ഇ അണ്ടർ സെക്രട്ടറി (തിരുവനന്തപുരം കേന്ദ്രം) എസ്. നിർമ്മല പ്രത്യേക പ്രഭാഷണം നടത്തി. സികെഎസ്‌സി പ്രസിഡന്റ് ജോജി പോൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ സ്വാഗതവും ട്രഷറർ ഫാ. ജോർജ് പുഞ്ചയിൽ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന വിവിധ സെഷനുകളിൽ ഡോ.ഹെർമിന്ദർ കെ ഛന്ന, ഡോ . ബിസ്വജിത് സാഹ, പ്രൊഫ. മനീഷ് ജെയ്ൻ എന്നിവർ പ്രഭാഷണം നടത്തി.
ഇന്ന് നടക്കുന്ന വിവിധ സെഷനുകളിൽ അഡ്വ.നേഹ ത്യാഗി, ഡോ. യതൻ പൽ സിംഗ് ബെൽഹാര, കലൈമാമണി അനിൽ ശ്രീനിവാസൻ എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ സി കെ എസ് സി വൈസ് പ്രസിഡന്റ് ബെന്നി ജോർജ് അധ്യക്ഷത വഹിക്കും. ജോ. സെക്രട്ടറിമാരായ ഡയാന ജേക്കബ്, സി സി അനീഷ്കുമാർ എന്നിവർ പങ്കെടുക്കും. വൈസ് പ്രസിഡന്റ് ബാലഗോപാൽ സ്വാഗതവും ജനറൽ സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ നന്ദിയും പറയും.
ലീഡർഷിപ്പ് ടു ഫോസ്റ്റർ നോളഡ്ജ്, സ്‌കിൽസ്,ആൻഡ് വാല്യൂസ് എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. കേരളത്തിലെ വിവിധ സഹോദയ കോംപ്ലെക്സുകളിലെയും സി.ബി.എസ്.ഇ സ്കൂളുകളിലെയും 900-ത്തിലധികം പ്രിൻസിപ്പൽമാർ ഈ കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ശനിയാഴ്ച സമാപിക്കും.



