
കാലടി: ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജിയില്‍ ഗ്രാജുവേഷന്‍ സെറിമണി നടന്നു. കെഎസ്ഐഡിസി മാനേജിങ്ങ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും, വിവിധ കായിക ഇനങ്ങളില്‍ യൂണിവേഴ്സിറ്റി തലത്തില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ ഡോ. എം. എസ് മുരളി, അസോസിയേറ്റ് പ്രഫസര്‍ എസ്. ഗോമതി, അസിസ്റ്റന്‍റ് പ്രഫസര്‍ അലന്‍ മാത്യൂ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. ബിടെക്, എംടെക്, എംബിഎ തുടങ്ങിയ കോഴ്സുകളിലെ 600 ഓളം വിദ്യാര്‍ത്ഥികളാണ് ഗ്രാജുവേഷന്‍ സെറിമണിയില്‍ പങ്കെടുത്തത്.