കാലടി: ആദിശങ്കര എന്‍ജിനീയറിങ്ങ് കോളേജും ബയോമെഡിക്കല്‍ ഉപകരണങ്ങൾ നിർമ്മിക്കുന്ന ജാപ്പനീസ് കമ്പനിയായ ഹൊറിബയുമായി കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച് ഹൊറിബ പ്രൈവറ്റ് ലിമിറ്റഡ് ജപ്പാൻ കോർപ്പററേറ്റ് ഓഫീസറും ഹൊറിബ ഇന്ത്യ പ്രസിഡൻ്റുമായ ഡോ. രാജീവ് ഗൗതവും ആദിശങ്കര പ്രിന്‍സിപ്പൽ ഡോ. എം. എസ് മുരളിയും ധാരണാ പത്രത്തില്‍ ഒപ്പിട്ടു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ്, ഹൊറിബ അന്താരാഷ്ട്ര ട്രെയിനിങ്ങ് സെന്‍ററിലെ പ്രിന്‍സിപ്പല്‍ സയന്‍റിഫിക് ഓഫീസര്‍ ഡോ. പുഷ്കര്‍ അദ്മാന്‍, എപ്സിലോണ്‍ ഡയഗനോസ്റ്റിക്സ് മാനേജിങ്ങ് ഡയറക്ടര്‍ ജിതേഷ് മാണിക്കോത്ത്, ഹൊറിബ മാര്‍ക്കറ്റിങ്ങ് മാനേജര്‍ അനികേത്, ഇലക്ട്രോണിക്സ് ആന്‍റ് ബയോമെഡിക്കല്‍ വകുപ്പ് മേധാവി ഡോ. രമ്യ ജോര്‍ജ്, സീനിയര്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ജേക്കബ് ജോര്‍ജ്, പ്രൊഫ ആര്‍. രാജാറാം തുടങ്ങയവര്‍ സംസാരിച്ചു.
ആദിശങ്കരയിലെ ബയോമെഡിക്കല്‍ വിഭാഗത്തിന്‍റെ കീഴില്‍ ഗവേഷണത്തിനും, നൈപുണ്യ വികസനത്തിനുമായി ഹൊറിബയുടെ ന്യൂതന ലാബ് പ്രവര്‍ത്തനമാരംഭിച്ചു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദും, ഹൊറിബ പ്രൈവറ്റ് ലിമിറ്റഡ് ജപ്പാൻ കോർപ്പററേറ്റ് ഓഫീസറും ഹൊറിബ ഇന്ത്യ പ്രസിഡൻ്റുമായ ഡോ. രാജീവ് ഗൗതവും ചേര്‍ന്ന് ലാബ് ഉദ്ഘാടനം ചെയ്തു.
ക്ലിനിക്കല്‍ ലബോറട്ടറി ഉപകരണങ്ങളില്‍ പ്രവര്‍ത്തി പരിചയവും, സര്‍ട്ടിഫിക്കേറ്റ് കോഴ്സുകളും ലാബില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ബയോമെഡിക്കല്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ തുടങ്ങിയ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ക്കും, ബയോകെമിസ്ട്രി, ഫാര്‍മ, മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍സ്, മറ്റ് പാരമെഡിക്കല്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ ലാബ് പ്രയോജനപ്പെടുത്താവുന്നതാണ്.