
കാലടി: അങ്കമാലി ഫിസാറ്റ് എൻജിനിയറിങ്ങ് കോളേജിൽ നടന്ന അഖിലേന്ത്യ പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്‌നോളജി ജേതാക്കളായി. 20000 രൂപയും ട്രോഫിയുമായിരുന്നു ആദിശങ്കരയ്ക്ക് ലഭിച്ചത്. ഫൈനലിൽ ആലപ്പുഴ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയെയാണ് ആദിശങ്കര പരാജയപ്പെടുത്തിയത്. ആദിശങ്കരയിലെ എബിൻ ജോയ് ടൂർണമെന്റിലെ മികച്ച ബൗളറും, ഫൈനലിലെ മികച്ചകളിക്കാരനായും, മൂന്നാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ അമൽ ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായും തെരഞ്ഞെടുത്തു.