07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Uncategorized
157 views 1 sec 0 Comment

ആദിശങ്കരയിൽ നടന്ന ശാസ്ത്ര സങ്കേതിക പ്രദർശനം വിദ്യാർത്ഥികൾക്ക് വിജ്ഞാന പ്രദവും, കൗതുകവുമായി

admin - February 5, 2026

കാലടി: ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ദേശീയ ടെക് ഫെസ്റ്റ് ‘അശ്വമേധ 26’ ൽ ഒരുക്കിയിരുന്ന ശാസ്ത്ര സങ്കേതിക പ്രദർശനം വിദ്യാർത്ഥികൾക്ക് വിജ്ഞാന പ്രദവും, കൗതുകവുമായി. വിക്രം സാരാഭായ് സ്‌പേസ് സെന്റർ, വിവിധ കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻസിസി, ഫയർഫോഴ്‌സ്, ഡ്രോൺ ക്ലബ് തുടങ്ങിയ നൂറോളം സ്റ്റാളുകളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് ഐഎസ്ആർഒയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെ വിവിധ ഘട്ടങ്ങളുടെ നേർക്കാഴ്ച്ചയായി ഐഎസ്അർഒയുടെ സ്റ്റാളുകൾ. വിവിധ റോക്കറ്റുകളുടെയും, സാറ്റ്‌ലൈറ്റിന്റെയും മാതൃകകൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. കാലാവസ്ഥയെക്കുറിച്ച് മനസിലാക്കുന്നതിന് വേണ്ടി അയക്കുന്ന ആർഎച്ച് 200 റോക്കറ്റിന്റെ ഒറിജിനലും പ്രദർശനത്തിൽ വേറിട്ട് നിന്നു. ഓരോ റോക്കറ്റുകളെയും സാറ്റ്‌ലൈറ്റുകളെയും കുറിച്ച് ഐഎസ്ആർഒ ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക് വിവരിച്ച് നൽകി.

കൂടാതെ വിവിധ സ്റ്റാളുകളിൽ എൻസിസി കേഡറ്റുകൾ ഉപയോഗിക്കുന്ന തോക്കുകൾ, ഇന്ത്യൻ ആർമി ഉപയോഗിക്കുന്ന വിമാനങ്ങളുടെയും, യുദ്ധ ടാങ്കറുകളുടെയും മാതൃകകൾ, ഫയർഫോഴ്‌സിന്റെ തീ അണക്കുന്നതിനും, രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, വിവിധ വിദ്യാഭ്യാസ സ്ഥാപങ്ങളിലെ വിദ്യാർത്ഥികൾ കണ്ടുപിടിച്ച ഉപകരണങ്ങളും വാഹനങ്ങളും, ചെറിയ ഡ്രോൺ മുതൽ 10 കിലോ തൂക്കം വരുന്ന ക്യാമറ ഘടിപ്പിക്കാവുന്ന സിനിമ ചിത്രീകരണത്തിനുപയോഗിക്കുന്ന വലിയ ഡ്രോണുകൾ തുടങ്ങിയവ പ്രദർശനത്തിൽ ഉണ്ടായിരുന്നു. വിവിധ സ്റ്റാർട്ടപ്പ് കമ്പനികളെ പരിജയപ്പെടാനും, അവരുടെ പ്രവർത്തനങ്ങൾ മനസിലാക്കാനും പ്രദർശനത്തിലൂടെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു.

സൈബർ ഗ്രിഡ് സൊലൂഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജി വെങ്കട്ടരാമൻ അശ്വമേധ ഉദ്ഘാടനം ചെയ്യ്തു. പ്രിൻസിപ്പാൾ ഡോ. എം എസ് മുരളി അധ്യക്ഷത വഹിച്ചു. ആദിശങ്കര ജനറൽ മാനേജർ ശ്രീനാഥ് എൻ, സിടിഒ പി വി രാജാരാമൻ, ഡോ. എസ് ശ്രീപ്രിയ, ഡോ. കെ മീനാക്ഷി, ഡോ. നിധിൻ രാജ് തുടങ്ങിയവർ സംസാരിച്ചു. സിയാൽ ചീഫ് ഇൻഫോർമേഷൻ സെക്യൂരിറ്റി ഓഫീസർ കെ. അനൂപ് നൂതന സാങ്കേതിക വശങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു.

വിവിധ സ്‌കൂൾ, കോളെജുകളിൽ നിന്നുമായി 4000 ത്തോളം വിദ്യാർത്ഥികൾ പ്രദർശനം കാണാനെത്തി. പൊതുജനങ്ങളും പ്രദർശനം കാണാനെത്തിയിരുന്നു. വിദ്യാർത്ഥികളുടെ വ്യവസായ ഇടപെടൽ, പ്രായോഗിക പഠനം എന്നിവ ലക്ഷ്യമാക്കിയാണ് ആദിശങ്കര അശ്വമേധ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചത്. വിജയികൾക്ക് സർട്ടിഫിക്കേറ്റിന് പുറമെ ക്യാഷ് അവാർഡുകളും നൽകി.

PREVIOUS

കാലടി സമാന്തരപാലം മെയ് മാസത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും

NEXT

ഒരു രാജ്യത്തിന്റെ ആത്മാവിനെ ഉണർത്തുന്നത് അതിന്റെ ഗാനങ്ങളും സംസ്‌കാരവുും; ഡോ. സി വി ആനന്ദ ബോസ്
Related Post
November 18, 2025
ശബരിമലയിൽ തിരക്ക്; ഉദ്യോഗസ്ഥ യോഗം വിളിക്കാൻ അനുമതി തേടി സർക്കാർ, തള്ളി ഇലക്ഷൻ കമ്മിഷൻ
May 1, 2024
ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
December 10, 2025
”കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി’: മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ
June 10, 2024
അശ്ലീല വീഡിയോക്ലിപ്പുകൾ ചോർത്തി; പ്രജ്വൽ രേവണ്ണയുടെ മുൻ ഡ്രൈവർ അറസ്റ്റിൽ
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved