
എടപ്പാൾ: മലപ്പുറം എടപ്പാളിൽ കാറിടിച്ച് നാലു വയസുകാരിക്ക് ദാരുണാന്ത്യം. വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ പിന്നോട്ടെടുത്തപ്പോൾ അബദ്ധത്തിൽ കുഞ്ഞിന്‍റെ ദേഹത്തേക്ക് ഇടിക്കുകയായിരുന്നു. എടപ്പാൾ മഠത്തിൽ വീട്ടിൽ ജാബറിന്‍റെ മകൾ അംറംബിൻദ് ജാബിർ ആണ് മരിച്ചത്.
അപകടത്തിൽ കാറിലുണ്ടായിരുന്ന 2 സ്ത്രീകൾക്കും വീട്ടുമുറ്റത്ത് നിന്നിരുന്ന ബന്ധുവായ സ്ത്രീക്കും പരുക്കേറ്റിട്ടുണ്ട്. മുറ്റത്ത് നിന്നിരുന്ന സ്ത്രീയുടെ പരുക്ക് ഗുരുതരമാണ്.