
അങ്കമാലി: ബൈക്കും സ്കൂട്ടറും കൂട്ടിമുട്ടി ഉണ്ടായ അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥി മരണമടഞ്ഞു. ഒരാൾക്ക് പരിക്കേറ്റു. തൃശൂർ മുരിയാട് മഠത്തിൽ വീട്ടിൽ രമേശ് മകൻ സിദ്ധാർത്ഥ് (19) ആണ് മരണമടഞ്ഞത്. മൂക്കന്നൂർ ഫിസാറ്റ് കോളേജ് ഇലട്രിക്കൽ ആൻ്റ് ഇലട്രോണിക്സ് എഞ്ചിനിയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിയായ സിദ്ധാർത്ഥ് കോളേജിൽ നിന്ന് മടങ്ങവേയാണ് അപകടം.
കറുകുറ്റി മൂന്നാംപറമ്പ് പള്ളിയ്ക്ക് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു . തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥി തൽക്ഷണം മരണമടഞ്ഞു . സ്കൂട്ടർ യാത്രക്കാരി ലിസി ജോർജിനെ ഗുരുതരമായ പരിക്കുകളോടെ കറുകുറ്റി അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്.
മൃതദ്ദേഹം അങ്കമാലി ഗവൺമെൻ്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ . അങ്കമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു