
കാലടി മറ്റൂരിൽ വീട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കരിപ്പേലിക്കുടി മണി (54) യെ ആണ് മരിച്ച നിലയിൽ കണ്ടത്. രാവിലെ മണിയെ പുറത്തു കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്. ഭർത്താവ് കുശൻ നേരത്തെ മരിച്ചതാണ്. ഒറ്റയ്ക്കാണ് താമസിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളിയാണ്.