
പെരുമ്പാവൂര്‍: അര്‍ബന്‍ സഹകരണ സംഘം നിക്ഷേപകരെ കബളിപ്പിച്ച കേസുമായി ബന്ധപ്പെട്ട രണ്ടുപേരെ കൂടി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് മുന്‍ പ്രസിഡന്റ് ഇ.എസ്. രാജന്‍, സെക്രട്ടറി കെ. രവികുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇതോടെ അറസ്റ്റില്‍ ആയവരുടെ എണ്ണം നാലായി. നേരത്തെ ബോര്‍ഡ് അംഗങ്ങള്‍ ആയിരുന്ന കാഞ്ഞിരക്കാട് സ്വദേശി ഷറഫ്, വല്ലം സ്വദേശി വി.പി. റസാക്ക് എന്നിവര്‍ അറസ്റ്റില്‍ ആയിരുന്നു. ദീര്‍ഘകാലമായി യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ സംഘത്തിലെ കോടികളുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിരവധിതവണ ഹെഡ് ഓഫീസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തിയിരുന്നു.