
കാലടി : വെള്ളാരപ്പിള്ളി സെന്റ.ജോസഫ്‌സ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മാര്‍ച്ച് 7,8,9 തീയതികളില്‍. തിരുനാളിനോട് അനുബന്ധിച്ച് നടത്തുന്ന നേര്‍ച്ച സദ്യാ പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം വികാരി ഫാ. പോള്‍ കോലഞ്ചേരി നിര്‍വഹിച്ചു. തിരുനാള്‍ കമ്മിറ്റി ജന.കണ്‍വീനര്‍ പി.ഡി പൗലോസ് പുളിക്ക, സെക്രട്ടറി സിജോ ജോര്‍ജ്ജ് കുഴുപ്പിള്ളി, ജോയിന്റ് സെക്രട്ടറി കെ.എസ് ജോര്‍ജ്ജ് കൂട്ടുങ്ങല്‍, ട്രഷറര്‍ ടി.ഡി ഡേവീസ് തച്ചപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.