
കാലടി ശിവരാത്രി ആഘോഷങ്ങൾക്ക് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കാൻ റോജി ജോൺ എംഎൽഎ യുടെ അധ്യക്ഷതയിൽ കാലടി ഗ്രാമ പഞ്ചായത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. താൽക്കാലിക പാലത്തിന്റെ നിർമാണം ആരംഭിച്ചു, പരിസരം കാടുവെട്ടി ക്ലീൻ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു, ആംബുലൻസ് സർവീസും ശിവരാത്രി ദിനത്തിൽ ആരോഗ്യവകുപ്പിന്റെ സേവനങ്ങൾ നൽകാൻ പ്രത്യേക കൗണ്ടറും ഒരുക്കും. ഫയർ സേഫ്റ്റി, സ്കൂബ ഡൈവിംഗ് ടീമിന്റെ സേവനം, ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി താന്നിപ്പുഴ ഭാഗത്ത് പെരുമ്പാവൂർ പോലീസിന്റെ സേവനവും, കാലടി പോലീസിന്റെ സേവനവും ഉറപ്പാക്കും.
മണപ്പുറത്തും പരിസരപ്രദേശങ്ങളിലും ഹരിത പ്രോട്ടോകോൾ നടപ്പിലാക്കും. കച്ചവട സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധന ഉറപ്പാക്കും. പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി, വൈസ് പ്രസിഡൻ്റ്, ഷാനിതാനൗഷാദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജു കല്ലിങ്ങൽ, മെമ്പർ മാരായ അംബിക ബാലകൃഷ്ണൻ, ബിനോയ് കൂരൻ ,അമ്പിളി ശ്രീകുമാർ, പി വി സജേഷ്, പി ബി സജീവ്, കെ ടി എൽദോസ്, പോലീസ് ഉദ്യോഗസ്ഥർ, ഫയർ സേഫ്റ്റി ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ശിവരാത്രി ആഘോഷകമ്മിറ്റി ഭാരവാഹികൾ, എന്നിവർ പങ്കെടുത്തു.