07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
397 views 0 sec 0 Comment

ബാലരാമപുരത്തെ കുഞ്ഞിന്റെ മരണം: കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം

admin - January 30, 2025

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് കാണാതായ രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയത് തന്നെയെന്ന് പൊലീസ്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ അമ്മ, അച്ഛന്‍, അമ്മയുടെ സഹോദരന്‍, അമ്മയുടെ അമ്മ എന്നിവരെ ചോദ്യംചെയ്യുന്നു

കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. പുലര്‍ച്ചെ എഴുന്നേറ്റ് വീട്ട് ജോലിക്കായി മാറുമ്പോള്‍ കുഞ്ഞ് ഉണര്‍ന്നിരിക്കുകയായിരുന്നു എന്നാണ് അമ്മ പ്രാഥമികമായി നല്‍കിയ മൊഴി. ആദ്യം കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞത് തന്നോട് ഒപ്പം ഉറങ്ങാന്‍ കിടന്നു എന്നായിരുന്നു. പിന്നീട് സഹോദരനൊപ്പം ആണ് കിടന്നതെന്ന് തിരുത്തി. സഹോദരന്റെ മുറിയില്‍ പുലര്‍ച്ചെ തീപിടുത്തം ഉണ്ടായി. പുലര്‍ച്ചെ അഞ്ചരയ്ക്ക് കുട്ടി കരഞ്ഞതായും അമ്മ പൊലീസിനോട്. പറഞ്ഞിരുന്നു.

ഇന്ന് രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസില്‍ ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. വീടിന് പിന്‍ഭാഗത്ത് ഒരു കിണര്‍ ഉണ്ടായിരുന്നു. കുട്ടി അവിടെ വീണു പോയോ എന്നുള്ള സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് സംഘത്തെ വിളിച്ചു വരുത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ടുദിവസം മുമ്പ് കുടുംബം 30 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ ഈ സംഭവത്തില്‍ പൊലീസ് കേസെടുത്തില്ല. വീട്ടുകാരുടെ മൊഴി പരസ്പര വിരുദ്ധമായതോടെയാണ് പോലീസ് കേസെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചത്.

PREVIOUS

ചോറ്റാനിക്കര വധശ്രമം; 19കാരിയെ പ്രതി ക്രൂരമായി മർദിച്ചു

NEXT

പെരുമ്പാവൂർ ശ്രീധർമ്മ ശാസ്താ ക്ഷേത്രക്കുളത്തിൽ യുവാവിന്റെ മൃതദേഹം
Related Post
November 26, 2025
കേരളത്തിൽ എസ്ഐആറിന് സ്റ്റേയില്ല; പ്രശ്നം ഉണ്ടാക്കുന്നത് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
March 2, 2026
ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
September 1, 2024
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
November 29, 2024
ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയത് അർജുൻ തന്നെ; ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved