23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
414 views 0 sec 0 Comment

64 വയസ്സുകാരിയുടെ കഴുത്തിലെ മുഴ വിജയകരമായി നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി

admin - January 23, 2025

കൊച്ചി: തൃശൂർ സ്വദേശിനിയായ 64 കാരിയുടെ കഴുത്തിലെ 3.5 കിലോഗ്രാം വലിപ്പമുള്ള മുഴ നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. തൈറോയ്ഡ് കാരണം ജന്മനാ ഉണ്ടായിരുന്ന മുഴയ്ക്ക് പ്രായമേറുംതോറും വലിപ്പം വര്‍ധിക്കുകയായിരുന്നു. ചെറു പ്രായത്തില്‍ തന്നെ ചികിത്സക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അപ്പോഴൊന്നും കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നില്ല.

അസാധാരണ വലിപ്പവും ശ്വാസോച്ഛ്വാസത്തിനുള്ള പ്രയാസവും കാരണം വിവിധ ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷമാണ് രോഗിയെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വിശദപരിശോധനയില്‍ നാവിന്റെ അടിയില്‍ ഉണ്ടാവുന്ന ലിംഗ്വല്‍ തൈറോയ്ഡാണ് കാരണമെന്ന് കണ്ടെത്തുകയും തുടര്‍ന്ന് 4 മണിക്കൂറോളം നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്യുകയുമായിരുന്നു.

ലോകത്ത് പതിനായിരത്തില്‍ ഒരാള്‍ക്കു മാത്രം കണ്ടുവരുന്ന അപൂര്‍വ തൈറോയ്ഡ് വകഭേദമാണ് ലിംഗ്വല്‍ തൈറോയ്ഡ്. പൊതുവെ സ്ത്രീകളിലാണ് ഈ രോഗാവസ്ഥ കൂടുതലായി കണ്ടുവരുന്നത്. ശ്വസിക്കാനും സംസാരിക്കാനും ഈ രോഗാവസ്ഥ മൂലം രോഗി പ്രയാസമനുഭവിച്ചിരുന്നു. സര്‍ജിക്കല്‍ എന്‍ഡോക്രൈനോളജി, ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍, അനസ്‌തേഷ്യോളജി വിഭാഗം ഡോക്ടര്‍മാരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാനായത്.

സംസാരശേഷി നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഇത്തരമൊരു സാഹചര്യത്തില്‍, സമയോചിതമായി നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് രോഗിയെ സാധാരണ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാന്‍ സാധിച്ചതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ സര്‍ജിക്കല്‍ എന്‍ഡോക്രൈനോളജി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. ഫെര്‍ഡിനന്റ് ജെ പറഞ്ഞു.

ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. ജസ്റ്റിന്‍ മാത്യു, അനസ്‌തേഷ്യോളജി ഡിപ്പാര്‍ട്‌മെന്റ് ലീഡ് കണ്‍സല്‍ട്ടന്റ് ഡോ. ഡിനിറ്റ് ജോയ് എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി

PREVIOUS

കുപ്രസിദ്ധ ഗുണ്ട കടുവ ഷഫീഖ് പിടിയിൽ

NEXT

തിരുവൈരാണിക്കുളം നടതുറപ്പുത്സവം സമാപിച്ചു
Related Post
April 21, 2024
സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ
September 15, 2024
വിവാഹ സന്തോഷത്തിനിടയില്‍ പൊലിഞ്ഞ മൂന്ന് ജീവനുകള്‍; സങ്കടക്കയത്തിലാഴ്ന്ന് കാഞ്ഞങ്ങാട്ടെ കല്യാണ വീട്
January 5, 2025
പ്രധാന മന്ത്രിയുമായി സംവദിക്കാൻ ആദിശങ്കര എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനിയും
October 23, 2023
കല്യാണ സൗഗന്ധികം ഇനി ചാക്യാർക്കൂത്തിലും
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved