
കാലടി : ശ്രീരാമകൃഷ്ണ മിഷന്‍ ആഗോള ഉപാദ്ധ്യക്ഷന്‍ ശ്രീമദ് സ്വാമി ഗിരീശാനന്ദജി മഹരാജ് ജനുവരി 11 ന് കേരളത്തിലെത്തുന്നു. വൈകിട്ട് 4.30 ന് കൊച്ചി വിമാനത്താവളത്തിലെത്തുന്ന സ്വാമിജിയ്ക്ക് കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ അദ്ധ്യക്ഷന്‍ സ്വാമി ശ്രീവിദ്യാനന്ദയുടെ നേതൃത്വത്തില്‍ പൂര്‍ണ്ണ കുംഭ സ്വീകരണം നല്‍കും. ജനു. 15 വരെ കാലടി അദ്വൈതാശ്രമത്തില്‍ നടക്കുന്ന വിവിധ ആഘോഷ പരിപാടികളില്‍ പങ്കെടുക്കും. 12 ന് ദേശീയ യുവജന ദിനാഘോഷത്തില്‍ മുഖ്യാതിഥിയായിരിക്കും. 14 ന് അദ്വൈതാശ്രമത്തില്‍ ഭക്തജനങ്ങള്‍ക്ക് മന്ത്രദീക്ഷ നല്‍കുന്നതാണ്. 16 ന് ഗിരീശാനന്ദ സ്വാമികള്‍ ബേലൂര്‍ മഠത്തിലേക്ക് മടങ്ങും. മിഷന്റെ ആഗോള വൈസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായാണ് സ്വാമികള്‍ കേരളത്തിലെത്തുന്നത്.