പെരുമ്പാവൂ: ഫീൽഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ജനറൽ മാനേജർ അറസ്റ്റിൽ. വയനാട് പൊരുനല്ലൂർ തരുവണ ഭാഗത്ത് കുട്ടപറമ്പൻ വീട്ടിൽ ഹുബൈൽ (26) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഡയറക്ട് മാർക്കറ്റിംഗ് സ്ഥാപനത്തിൻ്റെ ജനറൽ മാനേജരായ ഇയാൾ കഴിഞ്ഞ മാസം ആദ്യമാണ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. മാറമ്പിള്ളിയിലെ ബ്രാഞ്ച് ഓഫീസ് കെട്ടിടത്തിൻ്റെ ടെറസിൽ വച്ചായിരുന്നു ആക്രമണം. പേഴ്സണൽ മീറ്റിംഗ് എന്നു പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. സാധാരണക്കാരായ നിരവധി യുവതീയുവാക്കൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇയാളെക്കുറിച്ച് വിശദമായി അന്വേഷണമാരംഭിച്ചു. ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ‘റിൻസ് എം.തോമസ്, പി.എം.റാസിക്ക്, സി പി ഒ സന്ധ്യ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Comments are closed.